Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമം പാസാക്കിയെങ്കില്‍ നടപ്പാക്കാനുമറിയാമെന്ന് അമിത് ഷാ; അക്രമം അതിരുവിട്ടാല്‍ സൈന്യത്തെ ഇറക്കും; ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 05:24 pm IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരേ അക്രമം അതിരുവിട്ടാല്‍ അര്‍ധസൈനിക വിഭാഗങ്ങളെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ആശയവിനിമയം നടത്തി. പൊതുജനങ്ങളെയും പോലീസിനേയും വളരെ ക്രൂരമായാണു അക്രമകാരികള്‍ നേരിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നുണ്ട്. പോലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും എന്നാല്‍, അക്രമം അതിരുകടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ്. പ്രക്ഷോഭത്തിനു പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് അക്രമം അതിരൂക്ഷമായാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സൈന്യത്തിന്റെ സഹായം തേടാന്‍ ഒരുങ്ങുന്നത്. 

അതേസമയം, എന്തു പ്രക്ഷോഭം ഉണ്ടായാലും ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ട നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഭകളില്‍ ചര്‍ച്ച നയക്കുമ്പോള്‍ തന്നെ വിഷയത്തെ ദുരുപയോഗം ചെയ്ത് പ്രതിഷേധം ആളിക്കത്തിക്കുമെന്ന് അറിയാമായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് ചില തീവ്രവാദ സംഘടനകളുടെ സഹായത്തോടെ നടക്കുന്ന അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ ദല്‍ഹിയിലെ യോഗത്തില്‍ വ്യക്തമാക്കി. 

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരേ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ച കലാപം മറ്റിടങ്ങളിലേക്ക് പടരുകയാണ്. ദല്‍ഹിയിലെ വിവിധയിടങ്ങളില്‍ വ്യാപകമായി ആക്രമണം നടവന്നു.  ദല്‍ഹിയിലെ സീലാംപൂരില്‍ നടന്നത് അക്രമികളുടെ അഴിഞ്ഞാട്ടം. നിരവധി പോലീസുകാരെ അക്രമികള്‍ ഓടിച്ചിട്ടു തല്ലി. പോലീസുകര്‍ക്ക് ഗുരുതര പരുക്കുണ്ട്.  സമരക്കാര്‍ പൊലീസ് സ്‌റ്റേഷനു തീയിട്ടു. ബസുകള്‍ക്കും വാഹനങ്ങളും കല്ലെറിഞ്ഞു നശിപ്പിച്ചു. ഒടുവില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റെന്നാണു വിവരം. ജാമിയ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണു ജനം സംഘടിച്ചത്.ഡല്‍ഹി മെട്രോയുടെ മൂന്നു സ്‌റ്റേഷനുകള്‍ അടച്ചിട്ടതായി ഡിഎംആര്‍സി അറിയിച്ചു. സമരത്തിന്റെ പേരില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയതു പുറത്തു നിന്നുള്ളവര്‍ ആസൂത്രണം ചെയ്തതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.  സംഘര്‍ഷ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 10 പേര്‍ അറസ്റ്റിലായതായി പോലീസ്. ഇവര്‍ വിദ്യാര്‍ത്ഥികളല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊണ്ട് നടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

India

ആര്‍എസ്എസ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.