കൊച്ചി: പൗരത്വ ബില്ലിനെതിരെ നിയമ വിരുദ്ധമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയതിനോടനുബന്ധിച്ച് മുന്നൂറോളം പേര്‍ അറസ്റ്റില്‍. നിയമവിരുദ്ധ ഹര്‍ത്താല്‍ ആഹ്വാനവും അതിന്റെ മറവിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും മുന്‍ നിര്‍ത്തി സംസ്ഥാനത്ത് മുന്നൂറോളം പേര്‍ അറസ്റ്റിലായയത്.
രാവിലെ 11 മണിവരെയുള്ള കണക്കനുസരിച്ച് 233 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ഗ്രാമീണ മേഖലയിലാണ് കൂടുതല്‍, 55 പേര്‍. തൃശൂരില്‍ 51 പേര്‍ അറസ്റ്റിയായി. ഇടുക്കിയില്‍ 35 പേരും പാലക്കാട്ട് 21 പേരും കണ്ണൂരില്‍ 13 പേരും കോട്ടയത്ത് 12 പേരും അറസ്റ്റിലായി. വയനാട്ടില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തു.
കൊല്ലം നഗരത്തിലും പരിസരങ്ങളിലുമായി മുപ്പതോളം ഹര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ കരുതലെന്ന നിലയ്‌ക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുമ്പ് സമാന സംഭവങ്ങളില്‍ പ്രതികളായവരോ കുഴപ്പക്കാരെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുള്ളവരെയോ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
്‌നോട്ടീസോ, യോതൊരു വിധത്തിലുമുള്ള മുന്നറിയിപ്പോ നല്‍കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. അതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
















