തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തു. രാവിലെ ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് വിമാനത്തിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഡിആര്‍ഐ നടത്തിയ തെരച്ചിലിലാണു സ്വര്‍ണ കണ്ടെത്തിയത്.
വിമാത്തിലെ ഈ സീറ്റില്‍ യാത്ര ചെയ്ത വഞ്ചിയൂര്‍ െ്രെകം എസ്.ഐ സഫീറിനെ ഡിആര്‍ഐ ചോദ്യം ചെയ്യുകയാണ്. സഫീറിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണം കണ്ടെത്തിയ സീറ്റിന്റെ അതേ നിരയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സഫീര്‍ ബന്ധുക്കളെ കാണുന്നതിന് വേണ്ടി ഗള്‍ഫില്‍ പോകുന്നുവെന്ന് അറിയിച്ച ശേഷമാണ് വഞ്ചിയൂര്‍ സ്‌റ്റേഷനില്‍നിന്ന് അവധിയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളുവെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
















