Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ പരിശീലന കേന്ദ്രം മൂന്ന് മാസത്തിനുള്ളില്‍; രാജ്യാന്തര സെമിനാറുകള്‍ ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2019, 08:55 am IST
in Kerala

പള്ളിപ്പുറം (ആലപ്പുഴ): വന്‍ തൊഴിലവസരങ്ങളുമായി ദേശീയ ഊര്‍ജ്ജ പരിശീലന കേന്ദ്രം. പ്രതീക്ഷയോടെ വിദ്യാര്‍ത്ഥി സമൂഹം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പരിശീലന കേന്ദ്രമാണ് ചേര്‍ത്തല പള്ളിപ്പുറത്ത് 15 ഏക്കറില്‍ പൂര്‍ത്തിയാകുന്നത്. ഔദ്യോഗിക ഉദ്ഘാടനം മൂന്ന് മാസത്തിനുള്ളില്‍ നടക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നേ പഠനത്തിന് പ്രാമുഖ്യം നല്‍കുന്ന തരത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ രാജ്യാന്തര സെമിനാറിന് ഇന്ന് തുടക്കം.

20 വരെ നടക്കുന്ന സെമിനാറില്‍ ഭാരതത്തിലെ വിവിധ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 10ന് സെമിനാര്‍ ഉദ്ഘാടന ചടങ്ങില്‍ ദേശീയ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. രാജേന്ദ്രകുമാര്‍ പാണ്ഡെ പങ്കെടുക്കും. പിജിസിഐഎല്‍ ബെംഗളൂരു ജനറല്‍ മാനേജര്‍ ടി.വി.എസ്. പ്രവീണ്‍ കുമാര്‍, കൊച്ചി ജനറല്‍ മാനേജര്‍ ഗ്രേസി മാത്യു, എന്‍പിടിഐ നെയ്‌വേലി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. സെല്‍വന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുത്തുകുമാര്‍ തുടങ്ങിയ വിദഗ്ധരാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. ദേശീയ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രാജ്യത്തെ പത്താമത്തെ കേന്ദ്രമാണ് പള്ളിപ്പുറത്തേത്. വന്‍ തൊഴിലവസര സാധ്യതയുള്ള ഊര്‍ജ എന്‍ജിനീയറിങ് ഊര്‍ജ മാനേജ്മെന്റ് രംഗത്തെ വിവിധ ബിരുദ, ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളാണ് കേന്ദ്രത്തിലുള്ളത്. 

പതിമൂന്ന് കോഴ്‌സുകളിലായി ആയിരത്തിലധികം പേര്‍ക്ക് കേന്ദ്രത്തില്‍ പഠനത്തിനുള്ള അവസരം ലഭിക്കും. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍, പോസ്റ്റ് ഡിപ്ലോമ കോഴ്സുകള്‍, മീഡിയം ടേം കോഴ്സുകള്‍, ഇന്‍ഡക്ഷന്‍ പ്രോഗ്രാം, സിമുലേറ്റര്‍ ട്രെയിനിങ് എന്നിവയാണ് ഇവിടെ ആരംഭിക്കുന്നത്. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇവിടെ പരിശീലനത്തിനുള്ള അവസരം ലഭിക്കും. റിന്യൂവബിള്‍ എനര്‍ജി, സ്മാര്‍ട്ട് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുമുണ്ടാകും. ആണ്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍ഡിങ്, ജീവനക്കാര്‍ക്കായുള്ള റസിഡന്‍ഷ്യല്‍ കോംപ്ലസ് കെട്ടിടങ്ങള്‍, ഓഡിറ്റോറിയം എന്നിവ പൂര്‍ത്തിയായി. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് ക്ളാസ് മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 ലബോറട്ടറികള്‍, വര്‍ക്ക് ഷോപ്പ്, ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2014 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ച കേന്ദ്രം 14 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. 2016 നവംബറില്‍ ഭൂമി പൂജയും നടത്തി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടപടിക്രമങ്ങള്‍ വേഗത്തിലായതോടെയാണ് പവര്‍ ടെയ്രിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

India

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

പുതിയ വാര്‍ത്തകള്‍

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.