ബെയ്ജിങ്: 2019ലെ ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തക തടവുകാരനായി ചൈന.നേരത്തേ ഈ സ്ഥാനം തുര്‍ക്കിക്കായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിന്‍ മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
48 മാധ്യമപ്രവര്‍ത്തകരാണ് അവരവരുടെ ജോലിചെയ്തതിന്റെ പേരില്‍ ചൈനയില്‍ തടവില്‍ കഴിയുന്നത്. കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് നല്‍കുന്ന വിവരമനുസരിച്ച് കഴിഞ്ഞ ബുധനാഴ്ചവരെ ഏഴുപേരുകൂടെ ഇതില്‍ കൂടിയിട്ടുണ്ട്. ഇതില്‍ ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ യങ് ഹെന്‍ജിനും ഉള്‍പ്പെടും. ചൈനീസ് വിദേശകാര്യമന്ത്രി ഹുവ ചൂനിങ് ഇതിനെക്കുറിച്ച് പറയുന്നത്, ചൈനയില്‍ തടവില്‍ക്കഴിയുന്ന മാധ്യമപ്രവര്‍ത്തകര്‍ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ്. കൂടാതെ ആരും നിയമത്തിനു അധീതരല്ലെന്നും അവര്‍ വ്യക്തമാക്കി.
ചൈനകഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ജേണലിസ്റ്റ് തടവുകാരുള്ളത് തുര്‍ക്കിയിലാണ്. പിന്നാലെ സൗദി അറേബ്യയും ഈജിപ്റ്റും ഉണ്ട്. സിപിജെ പറയുന്നതനുസരിച്ച് ലോകത്തുള്ള തടവില്‍ കഴിയുന്ന 98 ശതമാനം മാധ്യമപ്രവര്‍ത്തകരും അവരവരുടെ സ്വന്തം രാജ്യത്തുതന്നെയാണെന്നാണ്. ഇതില്‍ മനുഷ്യാവകാശ ലംഘനത്തെകുറിച്ചും അഴിമതിയെക്കുറിച്ചുമുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നവരാണ് അധികംപേരും. ലോകത്താകമാനം 255 പേരാണ് ഇത്തരത്തില്‍ ജയില്‍ വാസം അനുഭവിക്കുന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
















