കാലാനുസൃതമായ നവീകരണം! അതിനുള്ള മറുപടി തഞ്ചാവൂരിലെ ക്ലാസ്സില്‍ നിന്നും അവര്‍ക്ക് ലഭിച്ചു. ഒമ്പതു കുട്ടികള്‍ തഞ്ചാവൂരില്‍ എംഎക്ക് ചേര്‍ന്നിരുന്നു. ബാക്കി പേര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും യോഗ്യതയുണ്ടായിരുന്നില്ല. വലിയ താല്‍പ്പര്യത്തോടെ സംഘമായാണ് അവര്‍ പുറപ്പെട്ടത്. പാലക്കാട്ടുനിന്നും ഈറോഡ് വരെ മദ്രാസ് മെയില്‍. അവിടെ രണ്ടു മണിക്കൂര്‍ ഇടവേള. മൈസൂറില്‍ നിന്നു വരുന്ന മയിലാടുതുറൈ എക്സ്പ്രസ്സില്‍ തുടര്‍യാത്ര. പുറപ്പെടുന്നതിനു മുന്‍പ് കുട്ടികള്‍ യഥാവിധി ദക്ഷിണയുമായി വന്നുകണ്ട് രാമശേഷന്റെ അനുഗ്രഹം മേടിച്ചു.
രാമശേഷന് പഠിക്കുമ്പോള്‍ എംഎ രണ്ടാം വര്‍ഷത്തിനായിരുന്നു നക്ഷത്ര സിദ്ധാന്തം. എന്നാല്‍ പുതിയ അദ്ധ്യയന വര്‍ഷത്തെ സിലബസില്‍ അത് ഒന്നാം വര്‍ഷമാക്കിയിരുന്നു.ജ്യോതിശ്ശാസ്ത്രത്തില്‍ വലിയ സാധ്യതകള്‍ക്ക് തുടക്കം കുറിച്ച നവീകരണ പ്രവര്‍ത്തനമായിരുന്നു നക്ഷത്രസിദ്ധാന്തം. അതുവരെയുണ്ടായിരുന്ന സാമ്പ്രദായിക മുറകളെ, പ്രമാണങ്ങളെ അത് അട്ടിമറിച്ചു. അങ്ങനെയൊരു വിചാരപദ്ധതി രൂപപ്പെട്ടത് കെ.എസ്. കൃഷ്ണമൂര്‍ത്തി എന്നൊരു മഹാബുദ്ധിമാന്റെ മനസ്സിലായിരുന്നു.
1908 നവംബര്‍ ഒന്നിന് തഞ്ചാവൂര്‍ ജില്ലയിലെ തിരുവയ്യാര്‍ ഗ്രാമത്തില്‍ കെ.എസ്. കൃഷ്ണമൂര്‍ത്തി ജനിച്ചു. തിരുവയ്യാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുച്ചിറപ്പള്ളിയില്‍നിന്നും ബിരുദമെടുത്ത അദ്ദേഹം സാനിറ്ററി ഇന്‍സെപ്കടറായി സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. ആ കാലയളവില്‍ പ്രകൃത്യാതീത ശക്തികളെ സംബന്ധിച്ച നിഗൂഢശാസ്ത്രങ്ങളില്‍ താല്‍പ്പര്യം ഉടലെടുത്തു. പലതും വായിച്ച കൂട്ടത്തില്‍ ഇന്ത്യന്‍-പാശ്ചാത്യ ജ്യോതിഷഗ്രന്ഥങ്ങളും വായിച്ചു, ആഴത്തില്‍ത്തന്നെ. നിലവിലുള്ള ജ്യോതിഷപ്രവചനങ്ങളെല്ലാം അതേപടി ഫലിക്കുന്നുണ്ടോ എന്നദ്ദേഹത്തിന് സംശയമായി. ഫലപ്രവചനങ്ങള് തെറ്റുന്നത് എന്തുകൊണ്ടായിരിക്കാം? പ്രമാണങ്ങള്‍ക്ക് കടകവിരുദ്ധമായി കാര്യങ്ങള്‍ സംഭവിക്കുന്നതെന്തു കൊണ്ട്?
അദ്ദേഹത്തെ പ്രധാനമായും കുഴക്കിയത് ഇരട്ടപെറ്റ കുട്ടികളുടെ ജാതകമായിരുന്നു. ഒരേ ഗ്രഹസ്ഥിതിയും ഒരേ ശിഷ്ടദശയുമുള്ള കുട്ടികള്‍ എന്തുകൊണ്ട് രണ്ട് സ്വഭാവക്കാരായിത്തീരുന്നു? ഒരാള്‍ സൗമ്യനും മറ്റേയാള്‍ പരുക്കനുമാവുന്നതെന്തുകൊണ്ട്? ഒരാള്‍ ഡോക്ടറും അടുത്തയാള്‍ എഞ്ചിനീയറുമാവുന്നതെന്തുകൊണ്ട്?
ആചാര്യപ്രമാണങ്ങള് അച്ചട്ട് ശരിയാണെങ്കില്‍ ഇരട്ടപെറ്റ കുട്ടികള്‍ ഒരേപോലെയായിത്തീരേണ്ടതല്ലേ? രണ്ടുപേരും ശാന്തസ്വഭാവികളാവണം, അല്ലെങ്കില്‍ ക്രുദ്ധരാവണം. രണ്ടുപേരും ഡോക്ടറാവണം അല്ലെങ്കില്‍ എഞ്ചിനീയറാവണം. അതെന്തുകൊണ്ട് സംഭവിക്കുന്നില്ല? ഈ സന്ദേഹമാണ് നിലവിലുള്ളതിനെ അഴിച്ചു ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഗണപതിയുടെ അവതാരരൂപങ്ങളില്‍ ഉച്ഛിഷ്ട ഗണപതി രാത്രിയുറക്കത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ചില നൂതനവഴികള്‍ അരുളിച്ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ആ വെളിപാടിന്റെ താരകള്‍ മനസ്സില്‍ ഇപ്രകാരം തെളിഞ്ഞുവന്നു.ഒരു രാശിയെ ഒമ്പത് അംശകങ്ങളായി പിരിക്കുന്നതുപോലെ ഒരു നക്ഷത്രത്തെ എന്തുകൊണ്ട് ഒമ്പത് ഉപനക്ഷത്രങ്ങള്ക്കായി വിഭജിച്ചു കൊടുത്തുകൂടാ?
ഒരു രാശി = 30 ഡിഗ്രി.
അതില്‍ ഒരു നക്ഷത്രം = 13 ഡിഗ്രി 20 മിനിറ്റ്.
13ഃ60+20 = 800 മിനിറ്റ്
800 മിനിറ്റ് എന്നത് വിംശോത്തരി ദശയുടെ (120 വയസ്സ്) അടിസ്ഥാനത്തില്‍ 120 വര്ഷമാണെങ്കില് 1 വര്‍ഷം സമം എത്ര?
ഒരു വര്‍ഷം എന്നത് 6 കല 40 വികല എന്ന് കിട്ടി. ഈ 6.40 നെ ഗ്രഹങ്ങളുടെ ദശാവര്ഷവുമായി അദ്ദേഹം ഗുണിച്ചു.
ഉദാഹരണത്തിന് കേതുവിന്റെ ദശാവര്‍ഷം ഏഴ്.
7ഃ6.40 = 42 280 (÷60=4.40)
4 40
———
46 40
=============
ഇങ്ങനെ ഓരോ ഗ്രഹങ്ങള്‍ക്കും പറഞ്ഞിട്ടുള്ള ദശാവര്ഷത്തെ 6.40 മായി ഗുണിച്ച് അദ്ദേഹം ഒരു പട്ടികക്ക് രൂപം
നല്കി.
ഗ്രഹങ്ങള്‍ ദശാവര്‍ഷം ഭാഗ കല വികല
കേതു 7 00 46 40
ശുക്രന് 20 02 13 20
രവി 6 00 40 00
ചന്ദ്രന് 10 01 06 40
കുജന് 7 00 46 40
രാഹു 18 02 00 00
ഗുരു 16 01 46 40
മന്ദന്‍ 19 02 06 40
ബുധന്‍ 17 01 53 20
—— —————
120 09 256 240(4)
09 260 (4)
13 20 (ഒരുനക്ഷത്രം)
ഈ പട്ടികയാണ് നക്ഷത്ര സിദ്ധാന്തത്തിന്റെ ആണിക്കല്ല്. ഇതുപ്രകാരം ഓരോ നക്ഷത്രത്തിനുള്ളിലും ഒമ്പത് ഉപനക്ഷത്രങ്ങളുണ്ടെന്നും ആ ഉപനക്ഷത്രാധിപനാണ് അടിസ്ഥാനപരമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം കണ്ടെത്തി. ജ്യോതിശ്ശാസ്ത്രത്തിന്റെ നവീകരണ പ്രക്രിയയില്‍ ഇതൊരു കുതിച്ചു ചാട്ടമായിരുന്നു.
ഒരേ നക്ഷത്രവും ഒരേ ഗ്രഹസ്ഥിതിയും ഒരേ ശിഷ്ടദശയുമുണ്ടായിട്ടും ഇരട്ടകള്‍ രണ്ടു വ്യത്യസ്ത വ്യക്തികളായിത്തീരുന്നതെങ്ങനെ എന്ന് ഈ സിദ്ധാന്തത്തിന്റെ അടിപ്പടയില്‍ അദ്ദേഹം സ്ഥാപിച്ചു. രണ്ടുപേരുടെയും നക്ഷത്രം ഒന്നാണെങ്കിലും ഒരു നിമിഷത്തെ ജനനസമയത്തിലെ വ്യത്യാസം ഉപനക്ഷത്രാധിപനില് മാറ്റം വരുത്തുന്നു. ഒരാള്‍ ജനിക്കുന്നത് ശുക്രന്റെ നക്ഷത്രത്തില്‍ രവിയുടെ ഉപനക്ഷത്രത്തിലാണെങ്കില് അടുത്തയാള്‍ ജനിക്കുന്നത് അതേ നക്ഷത്രത്തില്‍ ചന്ദ്രന്റെ ഉപനക്ഷത്രത്തിലായിരിക്കാം. ഈ ഉപനക്ഷത്രമാണ് അവരുടെ സ്വഭാവവും ജീവിതത്തിലെ ഏറ്റിറക്കങ്ങളും നിശ്ചയിക്കുന്നത്. ഇരട്ട പെറ്റ കുറേ കുട്ടികളുടെ ജാതകം ഉദാഹരണമാക്കി അദ്ദേഹം ഈ സിദ്ധാന്തം ഉറപ്പിച്ചു.ഈ വിചാരപദ്ധതിക്ക് ‘നക്ഷത്ര സിദ്ധാന്തം’ എന്ന പേരു നല്കി. ‘കൃഷ്ണമൂര്‍ത്തി പദ്ധതി’ എന്ന് പൊതുവിലും ‘േെലഹഹമൃ വേലീൃ്യ’ എന്ന് ഇംഗ്ലീഷിലും ഇതറിയപ്പെട്ടു.
”നക്ഷത്രത്തിന് നമ്മള് സ്റ്റാര്‍ എന്നാണ് പറയാറെങ്കിലും രീിേെലഹഹമശേീി എന്നാണ് ജ്യോതിഷഭാഷ… രീിേെലഹഹമശേീി എന്ന വാക്കില്‍നിന്നുമാണ് േെലഹഹമൃ എന്ന വാക്കിന്റെ ഉല്‍പ്പത്തി…”
രാമശേഷനും ഇതൊരു പൊടിതട്ടിയെടുക്കലായിരുന്നു. ക്ലാസ്സ് മുറിയില്‍ പഠിച്ച് പരീക്ഷയെഴുതി പിന്നീടെങ്ങനേയോ കൈവിട്ടുപോയ പാഠങ്ങള്‍…ഇപ്പോള്‍ എംഎക്ക് ചേര്‍ന്ന കുട്ടികള്‍ തന്നിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പുതുജീവനില്‍ ഉണര്‍ത്തിയെടുക്കുന്നു.
അതെ, ചില ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ക്ക് വെളിച്ചമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: