Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

മെസി മാജിക് വിനോദ് ദാമോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 07:22 am IST
inSports

കൊച്ചി: മെസ്സി ബൗളിയുടെ ഇരട്ട ഗോള്‍ബ്ലാസ്‌റ്റേഴ്‌സിനെ പരാജയത്തില്‍നിന്ന് രക്ഷിച്ചു. ജംഷഡ്പൂര്‍ എഫ്‌സിക്കെതരായ മത്സരത്തില്‍ 2-0ന് പിന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സിനെ 12 മിനിറ്റുകള്‍ക്കിടെ രണ്ട് തവണ വല കുലുക്കിയാണ് മെസ്സി ബൗളി പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. 75-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയും 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു മെസ്സിയുടെ ഗോള്‍. 38-ാം മിനിറ്റില്‍ പിറ്റിയും 71-ാം മിനിറ്റില്‍ സി.കെ. വിനീതുമാണ് ജംഷഡ്പൂരിനായി ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായിഠ ആരാധകരുടെ എണ്ണം ഇന്നലെ വളരെ കുറവായിരുന്നു. പതിനായിരം കാണികള്‍ പോലും ഇന്നലെ സ്‌റ്റേഡിയത്തിലുണ്ടായില്ല.

റാഫേല്‍ മെസി ബൗളിയെ മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇറങ്ങിയത്. മധ്യനിരയില്‍ മരിയോ അര്‍ക്കേസ് തിരിച്ചെത്തി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, ജേക്സണ്‍ സിങ്, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി എന്നിവര്‍ അര്‍ക്കേസിനൊപ്പം മധ്യനിരയിലെത്തി. പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്പ്, ജെസെല്‍ കര്‍ണെയ്റോ, വ്ളാറ്റ്‌കോ ഡ്രോബറോവ്, രാജു ഗെയ്‌ക്ക്‌വാദ് എന്നിവര്‍. വലയ്‌ക്ക് മുന്നില്‍ കഴിഞ്ഞ മത്സരത്തിലെന്നപോലെ ടി.പി. രെഹ്നേഷും ഇടം പിടിച്ചു. ബ്ലാസ്‌റ്റtuഴ്‌സ് 4-2-3-1 രീതിയിലാണ് കളത്തിലിറങ്ങിയത്. ജംഷഡ്പൂര്‍ ഇതേ രീതിയിലായിരുന്നു മൈതാനത്ത്.

ജംഷഡ്പൂര്‍ നിരയില്‍ സുമീത് പാസിയും ഫാറൂഖ് ചൗധരിയുമായിരുന്നു സ്ട്രൈക്കര്‍മാര്‍. എയ്റ്റര്‍ റുയേഡ, പീറ്റി, ഐസക് വാല്‍മല്‍സൗമ, എമേഴ്സണ്‍ മൗറ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. ടിരി, നരേന്ദര്‍, റോബിന്‍ ഗുരുങ്, ജിതേന്ദ്ര സിങ് എന്നിവര്‍ പ്രതിരോധത്തിലും നിരന്നു. സുബ്രതോ പോള്‍ ഗോള്‍ കീപ്പര്‍.

കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കമെങ്കിലും പതിയെ ജംഷഡ്പൂര്‍ തിരിച്ചുവന്നു. ഇതോടെ ഇരുഭാഗത്തേക്കും പന്ത് തുടര്‍ച്ചായായി കയറിയിറങ്ങി. എന്നാല്‍ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ജംഷഡ്പൂരിനായിരുന്നു കളിയില്‍ മുന്‍തൂക്കം. പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ മികവാണ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. അധികം കഴിയും മുന്‍പേ ബ്ലാസ്‌റ്റേഴ്‌സ് നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലൂം കാര്യമുണ്ടായില്ല. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ സെയ്ത്യാന്‍ സിങ് നല്‍കിയ ക്രോസിന് മരിയോ ആര്‍ക്കെസ് തലവെച്ചെങ്കിലും ജംഷഡ്പൂര്‍ ഗോളി പന്ത് അനായാസം കയ്യിലൊതുക്കി.

പിന്നീട് കളി പതുക്കെയൊയി ബ്ലാസ്‌റ്റേഴ്‌സ്പന്ത് കൈവശം വെച്ച് കളിക്കാന്‍ ശ്രമിച്ചു.  ഈ നീക്കം പൊളിച്ച് 23-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ നല്ലൊരു നീക്കം കണ്ടു. അവരുടെ പ്രതിരോധനിരതാരം നരേന്ദര്‍ ഗെലോട്ട് നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് നല്‍കിയ പാസിന് ഫറൂഖ് ചൗധരി കാല്‍വെക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പേ ടി.പി.രഹ്‌നേഷ്‌സ് പന്ത് കയ്യിലൊതുക്കി അപകടം ഒഴിവാക്കി. അധികം കഴിയുംമുന്‍പേ ഫറൂഖിന്റെ മറ്റൊരു മുന്നേറ്റം രാജു ഗെയ്‌ക്ക്‌വാദും വിഫലമാക്കി. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 28-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ലീഡ് നേദടി.സെയ്ത്യന്‍ സിങ് നല്‍കിയ ബാക്ക് പാസില്‍ നിന്നാണ് ഗോളിന്റെ തുടക്കം.

സെയ്ത്യന്‍ സിങ്ങിന്റെ ബാക്ക് പാസ് രഹ്‌നേഷ്‌സിനും ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കോര്‍ണറില്‍ അവസാനിച്ചു. കോര്‍ണറിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഡ്രോബറോവ് ജംഷഡ്പൂരിന്റെ ടിരിയെ വലിച്ചിട്ടു. ഇതിന് സന്ദര്‍ശകര്‍ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ്രഫാന്‍സിസ്‌കോ ലൂണയെന്ന പിറ്റിക്ക് പിഴച്ചില്ല. രഹ്‌നേഷ്‌സിനെ നിഷ്പ്രഭമാക്കി പന്ത് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍. പെനാല്‍റ്റി അനുവദിച്ചതിനെതിരെ റഫറിയോട് കയര്‍ത്തു സംസാരിച്ച ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷട്ടോരിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ ജംഷഡ്പൂര്‍ എഫ്‌സി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കളത്തിലെത്തിയത്. 54-ാം മിനിറ്റില്‍ സിഡോയെ പിന്‍വലിച്ച് സഹലിനെയും തൊട്ടുപിന്നാലെ നര്‍സാറിയെ തിരിച്ചുവിളീച്ച് പ്രശാന്തിനെയും കളത്തിലിറങ്ങി. ജംഷഡ്പൂര്‍ ഗോള്‍ നേടിയ പിറ്റിയെ തിരിച്ചുവിളിച്ച് മലയാൡ താരം സി.കെ. വിനീതിനെയും ഇറക്കി. ഇതിനിടെ 50-ാം മിനിറ്റില്‍ നര്‍സാറിയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ആര്‍ക്കെസിന് കണക്ട് ചെയ്യാന്‍ കഴിയാതെ പോയി.

തുടര്‍ന്നും സമനിലക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ജംഷഡ്പൂര്‍ ലീഡ് ഉയര്‍ത്തി. വിനീതും ഫറൂഖ് ചൗധരിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോള്‍. ചൗധരി

ബോക്‌സിലേക്ക് നല്‍കിയ പന്ത് പിടിച്ചെടുത്ത് വിനീത് തൊടുത്ത ഷോട്ട് രഹ്‌നേഷ്‌സിനെ കീഴടക്കി വലയില്‍ കയറി (2-0). 75-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ മടക്കി. വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ സഹല്‍ ബോക്‌സിലേക്ക് നല്‍കിയ എണ്ണം പറഞ്ഞ ക്രോസ് മെസ്സി ബൗളി ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 

തുടര്‍ന്ന് മുന്നേറ്റം കനപ്പിച്ച ബ്ലാസറ്റേഴ്‌സ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ മെനഞ്ഞു. 87-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍റ്റി. സെയ്ത്യാന്‍ സിങ്ങിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത മെസ്സി ബൗളിക്ക് പിഴച്ചില്ല, ബ്ലാസ്‌റ്റേഴ്‌സിന് സമനില (2-2). പിന്നീട് വിജയത്തിനായി രണ്ട് ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെയും ജംഷഡ്പൂരിന്റെയും തുടര്‍ച്ചയായ മൂന്നാം സമനിലയാണ് ഇന്നലത്തേത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.