Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമപ്രവർത്തകരുടെ പേന നാവില്ലാത്തവരുടെ നാവ്, സ്വതന്ത്ര മാധ്യമലോകം ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 04:20 pm IST
in Kerala

തിരുവനന്തപുരം: സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുടെ പേന നാവില്ലാത്തവരുടെ നാവാണ്. സാമൂഹ്യമായ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർ തിരിച്ചറിയണം. ദേശീയപ്രസ്ഥാനകാലത്തുനിന്നാണ് നമ്മുടെ രാജ്യത്തെ പത്രപ്രവർത്തനം ശക്തമാകുന്നത്. ദേശീയപ്രസ്ഥാനകാലത്തെ ഉത്തേജിപ്പിച്ച മൂല്യങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാനാകണമെന്നും ഗവർണർ പറഞ്ഞു.

മാധ്യമം എന്നതിന്റെ രൂപവും നിർവചനവും കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ വിശ്വാസ്യത, മൂല്യങ്ങൾ, സാമൂഹ്യ ഉത്തരവാദിത്തം എന്നിവ എന്നും കാത്തുസൂക്ഷിക്കാനാകണം. ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും സാധാരണക്കാർക്കും അവരുടെ അഭിപ്രായങ്ങൾ ഉയർത്താനുള്ള വേദി നൽകുന്നുണ്ട്. സോഷ്യൽ മീഡിയയുടെ അഭിപ്രായങ്ങളിൽനിന്ന് വിശ്വാസ്യതയുള്ള വാർത്തകൾ തിരിച്ചറിയേണ്ടതും അർപ്പണ മനോഭാവമുള്ള മാധ്യമപ്രവർത്തകരുടെ കടമയാണ്. എപ്പോഴും പഠനോത്സുകരും നൂതനാശയങ്ങളുള്ളവരുമായിരിക്കും വിജയികൾ. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ എപ്പോഴും പഠിതാക്കളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്കുള്ള 2017-18 ലെ പുരസ്‌കാരങ്ങളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും ഗവർണർ വിതരണം ചെയ്തു. ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സരസ്വതി നാഗരാജൻ എന്നിവർ ആശംസയർപ്പിച്ചു. വൈസ് ചെയർമാൻ ദീപു രവി ഗവർണർക്കുള്ള ഉപഹാരസമർപ്പണം നടത്തി.

മീഡിയ അക്കാദമി സെക്രട്ടറി ടി.സി. ചന്ദ്രഹാസൻ സ്വാഗതവും മീഡിയ അക്കാദമി ഇൻസ്റ്റിട്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ: എം. ശങ്കർ നന്ദിയും പറഞ്ഞു.

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് കെ. സുജിത്തും (മംഗളം), മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമത്തിലെ വി.എം. ഇബ്രാഹിമിനുവേണ്ടി ഇ. ബഷീറും, ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് ഷാജൻ സി. മാത്യുവും (മലയാള മനോരമ), പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ: മൂർക്കന്നൂർ നാരായണൻ അവാർഡ് കെ.വി. രാജശേഖരനും (മാതൃഭൂമി), ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള അവാർഡ് എം.ടി. വിധുരാജും (മലയാള മനോരമ), ദൃശ്യമാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് എ.എ. ശ്യാംകുമാറും (ഏഷ്യാനെറ്റ് ന്യൂസ്) ഏറ്റുവാങ്ങി.

കോഴിക്കോട് ഫാറൂഖ് കോളേജ് മാഗസിന്റെ ‘മറു’, പൂക്കോട് ഗവ: വെറ്ററിനറി ആനിമൽ സയൻസ് കോളേജിന്റെ ‘കുളി പ്രത്യയം’, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിന്റെ ‘ഒരു ദുരാത്മാവിന്റെ പറ്റുപുസ്തകം’ എന്നിവർ കോളേജ് മാഗസിൻ വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. തൃശൂർ കേരളവർമ കോളേജിന്റെ ‘സെക്കൻഡ്സി’നാണ് പ്രോത്സാഹന സമ്മാനം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

Kerala

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

India

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Environment

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

Kerala

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

നാസിക് ടിസിഎസ് മത പരിവർത്തന കേസ് : പ്രതി നിദ ഖാന്റെ ഇടക്കാല ജാമ്യം കോടതി നിരസിച്ചു, അടുത്ത വാദം ഏപ്രിൽ 27 ന്

‘പുനഃപരിശോധനയ്‌ക്ക് കാരണമില്ല’: ദൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.