Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിന്ദുവിന് വേണമെങ്കില്‍ ശബരിമലയില്‍ പോകാം; ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല; സുരക്ഷ ഒരുക്കി ഉത്തരവിടാന്‍ ആകില്ല; പറ്റുമെങ്കില്‍ ക്ഷമ കാണിക്കൂ; ഇന്നു സുപ്രീം കോടതിയില്‍ നടന്നത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 12:43 pm IST
inKerala

ന്യൂദല്‍ഹി: ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതി നടത്തിയത് കൃത്യതയോടെയുള്ള ഇടപെടല്‍. 

രഹ്ന ഫാത്തിമയ്‌ക്കു വേണ്ടി അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസും ബിന്ദു അമ്മിണിക്ക് വേണ്ടി ഇന്ദിര ജയ്‌സിങ്ങുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ്മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സുപ്രീം കോടതിയില്‍ അരങ്ങേറിയ വാദങ്ങളും ഉത്തരവുകളും ഇത്തരത്തില്‍-

അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ്: തന്റെ കക്ഷിയായ രഹ്ന ഫാത്തിമയെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല. കോടതി ഉത്തരവുമായി വരാനാണ് പോലീസ് പറയുന്നത്. ശബരിമലയില്‍ പോകാന്‍ അവര്‍ക്കു വേണ്ട സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിടണം. 

 ചീഫ് ജസ്റ്റിസ്: കാലാകാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരങ്ങള്‍ ആണിത്. വളരെ അനായാസം അതെല്ലാം ഇല്ലാതാക്കി നിങ്ങള്‍ക്ക് അനുകൂല ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനാകില്ല. വിഷയം നീതിപീഠം വിശാലമായി പരിശോധിച്ചുവരികാണ്. അതിനുശേഷം നിങ്ങള്‍ക്ക് അനുകൂലമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ സംരക്ഷിച്ചിരിക്കും. ഇപ്പോഴത്തെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ഒരു അക്രമവും കോടതി ആഗ്രഹിക്കുന്നില്ല. 

ഇന്ദിര ജയ്‌സിങ്: അക്രമത്തെ ഞങ്ങളും എതിര്‍ക്കുകയാണ്. 

ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കൊപ്പമാണ്. സ്ഥിതി വളരെ ഗൗരവേറിയതാണ്. അതിനാലാണ് കോടതി കൂടുതല്‍ പരിശോധന നടത്തുന്നത്. പറ്റുമെങ്കില്‍ ദയവായി ക്ഷമ കാണിക്കൂ. 

ഇന്ദിര ജയ്‌സിങ്: റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ യുവതി പ്രവേശന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല.

ചീഫ് ജസ്റ്റിസ്: അതു ശരിയാണ്. പക്ഷേ ഇതൊരു വികാരപരമായ പ്രശ്‌നമാണ്. ക്ഷമ കാണിക്കൂ. താങ്കളുടെ കക്ഷിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഇതു സംബന്ധിച്ച് ഒരു ഉത്തരവും ഞങ്ങള്‍ പുറപ്പെടുവിക്കില്ല. ബിന്ദുവിന് വേണമെങ്കില്‍ അവിടെ പോകാം, പ്രാര്‍ഥിക്കാം. ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ പറയുന്നത് അത്തരത്തില്‍ ഒരു ഉത്തരവിടണം എന്നല്ലേ. എന്നാല്‍, ഞങ്ങളുടെ വിവേചന അധികാരം ഉപയോഗിച്ച് അത്തരത്തില്‍ ഒരു ഉത്തരവും ഇടാന്‍ പോകുന്നില്ല. വിഷയം പരിഗണിക്കാന്‍ ഏഴംഗ വിശാല ബെഞ്ചിനെ ഉടന്‍ തീരുമാനിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.