ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആതിഥേയത്വം വഹിക്കുന്ന കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അപ്പോളോ ടയേഴ്സ് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു.
വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി, വൈസ് ചെയര്‍മാന്‍ ഡോ. ഡി.പി. നായര്‍, സെക്രട്ടറി ടി.സി. സേതുമാധവന്‍, കലാമേള ജനറല്‍ കണ്‍വീനറും വിദ്യാനികേതന്‍ തൃശിവപേരൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. വിജയന്‍, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ സുഗേഷ്, സരസ്വതി സ്‌കൂള്‍ മാനേജര്‍ ടി.കെ. സതീഷ്, പ്രിന്‍സിപ്പാള്‍ പി.ജി. ദിലീപ്, വിദ്യാലയസമിതി, മാതൃസമിതി, ക്ഷേമസമിതി അംഗങ്ങള്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, വിവേകാനന്ദ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ മാനേജര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 27, 28, 29 തീയതികളിലാണ് കലോത്സവം. കലാമേളയില്‍ സംസ്ഥാനത്തെ വിദ്യാനികേതന്‍ സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ പറഞ്ഞു.
















