Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 06:40 am IST
in India

ധന്‍ബാദ് (ഝാര്‍ഖണ്ഡ്): കോണ്‍ഗ്രസിന്റെ കുപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിമയെ ഒരു തരത്തിലും ദേശീയ പൗരത്വ ഭേദഗതി ബില്‍ ബാധിക്കില്ല. കോണ്‍ഗ്രസ് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആസാം അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഷയോ സംസ്‌കാരമോ അപകടത്തിലാവില്ല. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് മേഖലയുടെ വികസനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതാണ് ലക്ഷ്യവും. രാഷ്‌ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ വീണുപോകരുത്, ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

ആസാമിലെ ചെറുപ്പക്കാര്‍ ഒരു തരത്തിലും ആശങ്കപ്പെടരുത്. നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന് ആരും ശ്രമിക്കുന്നുമില്ല. പൗരത്വ ബില്ലിന്റെ പേരില്‍ മേഖലയില്‍ കലാപത്തിനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മേഖലയുടെ ഏറിയ പങ്കും ബില്ലിന്റെ പിരിധിക്കു പുറത്താണ്. എന്നിട്ടും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കലാപത്തിനു നീക്കം നടത്തുന്നവരെ തിരിച്ചറിയണം. നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെക്കുറിച്ചാണ് കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും ആശങ്ക, പ്രധാനമന്തി കുറ്റപ്പെടുത്തി.

നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍, അത് ഹിന്ദുക്കളായാലും മുസ്ലീങ്ങളായാലും ക്രിസ്ത്യാനികളായാലും ആരായാലും അവര്‍ക്കൊന്നും ഈ ബില്‍ ബാധകമല്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലേക്ക് എത്തിയ എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കും. 

ഇന്ത്യയില്‍ അഭയം തേടിയ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പലതവണ പറഞ്ഞ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ കഴിഞ്ഞതുപോലെയാണ് അവര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യയില്‍ ജീവിച്ചത്, മോദി പറഞ്ഞു.

കോണ്‍ഗ്രസ് മനപ്പൂര്‍വം വഷളാക്കിയ അയോധ്യ പ്രശനം എന്‍ഡിഎ സര്‍ക്കാര്‍ പരിഹരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമജന്മഭൂമി വര്‍ഷങ്ങളായി വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് മനപ്പൂര്‍വം ഇത് വഷളാക്കി. പരിഹരിക്കാന്‍ ശ്രമിച്ചില്ല. രാമക്ഷേത്ര പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പുപത്രികയില്‍ പറഞ്ഞിരുന്നു. അതു പാലിച്ചു. ഉജ്വലമായ തരത്തില്‍ രാമക്ഷേത്രമുയരുന്നതിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.