ന്യൂദല്‍ഹി: ഗുജറാത്ത് മുന്‍ എഡിജിപി സഞ്ജീവ് ഭട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപറയുകയായിരുന്നുവെന്ന് ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2002ലെ കലാപം തടയാന്‍ മുഖ്യമന്ത്രി മോദി ഒന്നും ചെയ്തില്ലെന്നായിരുന്നു സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍ ഇതന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സഞ്ജീവ് ഭട്ട് മോദി വിരുദ്ധസംഘത്തിന്റെ സഹായിയിരുന്നു എന്നു വ്യക്തമാക്കുന്നു.
2002 ഫെബ്രുവരി ഏഴിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയുമായി താനും സംഘവും കൂടിക്കാഴ്ച നടത്തിയെന്നും അപ്പോള്‍ ഹിന്ദുക്കള്‍ പ്രതികാരം ചെയ്യട്ടെ എന്നാലേ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച പോലുള്ള സംഭവങ്ങള്‍ ഇനി മുസ്ലിങ്ങള്‍ ആവര്‍ത്തിക്കാതിരൂക്കൂ എന്നു മോദി പറഞ്ഞതായാണു ഭട്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, അത്തരം ഒരു കൂടിക്കാഴ്ചയും മോദിയും ഭട്ടുമായി നടന്നിട്ടില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ കണ്ടെത്തി.
കലാപം അന്വേഷിച്ച നാനാവതിമേത്ത കമ്മിഷന്‍ റിപ്പോര്‍ട്ട കഴിഞ്ഞ ദിവസമാണു ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആഭ്യന്തരസഹമന്ത്രി പ്രദീപ് സിന്‍ ജഡേജയാണ് റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍ വച്ചത്. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ചുകൊണ്ട് നാനാവതിമേത്ത കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാറിനു 2014 ല്‍ ആണ് സമര്‍പ്പിത്. കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് നാനാവതി ജസ്റ്റിസ് അക്ഷയ് മേത്ത എന്നിവരാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് അന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്മീഷന്‍ 24 തവണ അവധി നീട്ടി ചോദിച്ചിരുന്നു. 2008ല്‍ കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2000ത്തോളം പേജുകളടങ്ങിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കാന്‍ അന്നു ജസ്റ്റിസ് നാനാവതി തയാറായില്ല. തുടക്കത്തില്‍ കെ.ജി. ഷായെ ആയിരുന്നു അന്വേഷണ ചുമതല ഏല്‍പിച്ചിരുന്നത്. എന്നാല്‍ നിരവധി വിമര്‍ശനങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് കെ.ടി നാനാവതിയെ കൂടെ ഉള്‍പെടുത്തി കമ്മീഷന്‍ വികസിപ്പിക്കുകയായിരുന്നു. 2008ല്‍ കെ.ജി. ഷാ മരിച്ചതിനെ തുടര്‍ന്ന് അക്ഷയ് മേത്തയെ പകരമായി ഉള്‍പ്പെടുത്തിയിരുന്നു.
















