കൊച്ചി: കൊച്ചി നഗരത്തില്‍ പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്ത് വാട്ടര്‍ അതോറിറ്റികുഴിച്ചിട്ട കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കുനമ്മാവ് സ്വദേശി യദുലാല്‍(23) ആണ് മരിച്ചത്. റോഡിലേക്ക് തെറച്ചുവീണ യദുലാലിന്റെ ശരീരത്തിലേക്ക് ലോറി കയറുകയായിരുന്നു. മാസങ്ങളോളം കുഴി അങ്ങനെതന്നെ കിടന്നിട്ടും അടയ്‌ക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറായിരുന്നില്ല.
അശാസ്ത്രിയമായ രീതിയിലായിരുന്ന കുഴിയുടെ സമീപത്ത് ബോര്‍ഡ് വച്ചിരുന്നത്. കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമേ ഇരുചക്രവാഹനങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയുന്നുള്ളു. കുഴിമുന്നില്‍ കണ്ട യുവാവ് വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ തെറിച്ച് നടുറോഡില്‍ വീഴുകയായിരുന്നു.
















