Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം; ചരടുവലിയുമായി നേതാക്കള്‍

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Dec 11, 2019, 07:22 am IST
inIndia

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത തിരിച്ചടികള്‍ നേരിടുന്നതിനിടെ കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലികളുമായി നേതാക്കള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ കന്ദ്രെ എന്നിവരെ നിലനിര്‍ത്തി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. 

പതിനഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ 10 സിറ്റിങ് സീറ്റുകളും നഷ്ടമായതോടെ ദിനേശ് ഗുണ്ടുറാവു രാജിവച്ചു. ഈശ്വര്‍ കന്ദ്രെ രാജിസന്നദ്ധത അറിയിച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പരസ്യ പ്രസ്താവന ഒഴിവാക്കി. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചതിനു പിന്നാലെയായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ രാജിപ്രഖ്യാപനം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ പുതിയതായി തെരഞ്ഞെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തന്റെ വിശ്വസ്തനായ ദിനേശ് ഗുണ്ടുറാവുവിനെ മാറ്റാന്‍ സിദ്ധരാമയ്യ തയാറായില്ല. പ്രസിഡന്റിനെയും വര്‍ക്കിങ് പ്രസിഡന്റിനെയും നിലനിര്‍ത്തി ബാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇതിനോട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ അനുകൂലിക്കാതിരുന്നതോടെ പുനസംഘടന നീണ്ടുപോയി. 

പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍, ജി. പരമേശ്വര, എച്ച്.കെ. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് സിദ്ധരാമയ്യ വിരുദ്ധചേരി മുന്നോട്ടുവയ്‌ക്കുന്നത്. എന്നാല്‍, ഈ പേരുകള്‍ സിദ്ധരാമയ്യ അംഗീകരിച്ചില്ല. തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരെ കെപിസിസി പ്രസിഡന്റാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം. ഇതിനാണ് ദിനേശ് ഗുണ്ടുറാവുവിനെ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ ശ്രമിച്ചത്. 

സംഘടനയെ ശക്തമാക്കാന്‍ ഡി.കെ. ശിവകുമാര്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തണമെന്ന ആവശ്യമാണ് കൂടുതല്‍ നേതാക്കള്‍ മുന്നോട്ടുവയ്‌ക്കുന്നത്. എന്നാല്‍, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ മുന്‍നിര്‍ത്തിയാണ് എതിര്‍വിഭാഗം ഇത് തടയുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ്, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നേരത്തെ ജി. പരമേശ്വര, എച്ച്.കെ. പാട്ടീല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, ഇതും സിദ്ധരാമയ്യ വെട്ടി. ഈ രണ്ടു സ്ഥാനവും സിദ്ധരാമയ്യയാണ് വഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിഎല്‍പി നേതൃസ്ഥാനം രാജിവച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. 

ജി. പരമേശ്വരയും എച്ച്.കെ. പാട്ടീലും പ്രതിപക്ഷ നേതാവ് സ്ഥാനമായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പരമേശ്വരയുടെ പേര് ആദ്യമെ സിദ്ധരാമയ്യ വെട്ടി. എച്ച്.കെ. പാട്ടീല്‍ ദല്‍ഹിയിലെത്തി സോണിയ, രാഹുല്‍ തുടങ്ങിയ നേതാക്കളെ സന്ദര്‍ശിച്ച് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ദൂതനായെത്തിയ അഹമ്മദ് പട്ടേല്‍ എംഎല്‍എമാരെ കണ്ട ശേഷം പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യയെ പ്രഖ്യാപിച്ചു. 

കൂടുതല്‍ എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍, സിദ്ധരാമയ്യയുമായി അടുപ്പമുള്ള എംഎല്‍എമാരെ മാത്രമാണ് അഹമ്മദ് പട്ടേല്‍ കണ്ടതെന്നായിരുന്നു എതിര്‍ വിഭാഗത്തിന്റെ ആരോപണം.

സംസ്ഥാനത്ത് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളെ മറികടക്കാന്‍ സമ്പൂര്‍ണ അഴിച്ചുപണിയെന്ന ആവശ്യം ഒരു വിഭാഗം പരസ്യമായി മുന്നോട്ടുവച്ചു കഴിഞ്ഞു. ഇതിനോടുള്ള ഹൈക്കമാന്‍ഡ് പ്രതികരണത്തിന് കാക്കുകയാണ് സിദ്ധരാമയ്യ എതിര്‍ചേരി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.