Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബ്ദം ആകാശത്തിന്റെ സൂക്ഷ്മരൂപം

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Dec 11, 2019, 05:03 am IST
inSamskriti

കര്‍ണൗ പിധായ 

ഹസ്താഭ്യാം

യം ശൃണോതി ധ്വനിം മുനിഃ

തത്ര ചിത്തം സ്ഥിരീകുര്യാദ്

യാവത് സ്ഥിരപദം വ്രജേത്  4  82

കൈകള്‍ കൊണ്ട് കാതുകളടച്ച് നാദം കേട്ട് അതില്‍ മനസ്സുറപ്പിക്കുന്ന മുനി സ്ഥിരപദം 

പ്രാപിക്കും.

മനനശീലനാണ് മുനി, യോഗി. കൈകള്‍ കൊണ്ട് (ഹസ്താഭ്യാം) എന്നാല്‍ കൈവിരല്‍ കൊണ്ട് എന്നര്‍ഥമെടുക്കണം. കൈയിലെ പെരുവിരലുകള്‍ കൊണ്ട് ചെവിയടക്കണം. ധ്വനി അനാഹതധ്വനി തന്നെ. തനിയെ ഉണ്ടായ ശബ്ദവിശേഷം. സ്ഥിര പദമെന്നാല്‍ തുര്യാവസ്ഥ തന്നെ.

‘തുര്യാവസ്ഥാ (നാലാം അവസ്ഥ) ചിദഭിവ്യഞ്ജക നാദസ്യ (മനസ്സില്‍ അറിയുന്ന നാദത്തിന്റെ ) വേദനം പ്രോക്തം’ (തിരിച്ചറിയലാണ് ). എന്ന് സ്വാത്മാരാമന്‍ ഭാഷ്യത്തില്‍ പറയുന്നു.

ഇങ്ങനെ നാദാനുസന്ധാനം കൊണ്ട് പ്രാണന് സ്ഥിരതയും അണിമാദി സിദ്ധികളും കിട്ടും. ത്രിപുരാ സമുച്ചയത്തില്‍ പറയുന്നു : ”സഹജോ യസ്യ സമുത്ഥിതഃ പ്രണാദഃ (സഹജമായിത്തന്നെ നാദം ഉണര്‍ന്നവന്) വിജിതോ ഭവതീഹ തേന വായുഃ(പ്രാണന്‍ സ്വാധീനത്തിലായി ത്തീരും). അണിമാദി ഗുണാ ഭവന്തി തസ്യ (അവന് അണിമ, മഹിമ മുതലായ സിദ്ധികള്‍ലഭിക്കുന്നു) മഹാഗുണോദയസ്യ അമിത പുണ്യം ച (ധാരാളം പുണ്യവും കിട്ടുന്നു). സുരരാജ തനൂജ (ഇന്ദ്രന്റെ മകന്റെ, അര്‍ജ്ജുനന്റെ ) വൈരി രന്ധ്രേ (ശത്രുവിന്റെ (കര്‍ണ്ണ) ദ്വാരങ്ങള്‍) സ്വകരാങ്ഗുലിദ്വയേന (രണ്ട് വിരലുകള്‍ കൊണ്ട്) വിനിരുദ്ധ്യ (അടച്ച്, ചെവികള്‍ അടച്ച്) അന്തഃ പ്രസരന്തം (ഉള്ളില്‍ നിറയുന്ന) ജലധേരിവ ധീരനാദം (കടലിന്റെ ഇരമ്പല്‍ പോലുള്ള ശബ്ദം) മര്‍ത്യഃ ശൃണോതി (സാധകന്‍ കേള്‍ക്കും). ഗഹനമായ തത്വം പറയുമ്പോഴും കാതിനെ ‘സുരരാജ തനൂജ വൈരിരന്ധ്രം’ ആക്കുന്ന നര്‍മബോധത്തിനു നമസ്‌കാരം പറയാതെ വയ്യ.

ശങ്കരാചാര്യര്‍ യോഗരത്‌നാവലിയില്‍ പറയുന്നു : സദാശിവ ഉക്താനി (പരമശിവന്‍ ഉപദേശിച്ച) സപാദ ലക്ഷ(ഒന്നേകാല്‍ ലക്ഷം) ലയാവധാനാനി (ലയ സമാധി രീതികള്‍) വസന്തി ലോകേ (ലോകത്തില്‍ പ്രചരിച്ചിട്ടുണ്ട്). നാദാനുസന്ധാന സമാധിമേകം (അവയില്‍ നാദാനുസന്ധാനസമാധി ഒന്നു മാത്രം) മാന്യതമം ലയാനാം (ഏറ്റവും യോജിച്ചതായി) മന്യാമഹേ (ഞാന്‍ കണക്കാക്കുന്നു.). പ്രപഞ്ചസാര തന്ത്രത്തിലും ഇതേ കാര്യം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.

ശിവ സംഹിത പറയുന്നു: ( 5  47,48)

നാദത്തില്‍ മനസ്സു ലയിച്ച യോഗി, ബാഹ്യമായ സകലതും മറക്കുന്നു. നാദത്തില്‍ ലയിക്കുന്നു. അനേക ഗുണങ്ങള്‍ നേടുന്നു. ചിദാകാശത്തില്‍ ലയം പ്രാപിക്കുന്നു. ‘നാസനം സിദ്ധസദൃശം ( സിദ്ധാസനം പോലൊരാസനം ഇല്ല ) ന കുംഭസദൃശം ബലം ( കുംഭകം പോലൊരു ബലമില്ല) ന ഖേചരീ സമാ മുദ്രാ (ഖേചരി പോലൊരു മുദ്രയില്ല) ന നാദ സദൃശോ ലയഃ” (നാദം പോലെ മറ്റൊരു ലയവുമില്ല). എന്നിങ്ങനെ ശിവസംഹിത അടിവരയിട്ടു പറയുന്നു.

അഭ്യസ്യമാനോ നാദോ ള യം

ബാഹ്യമാവൃണുതേ ധ്വനിം

പക്ഷാദ് വിക്ഷേപമഖിലം

ജിത്വാ യോഗീ സുഖീ ഭവേത്  4  83

ഇങ്ങനെ നാദാനുസന്ധാനം ചെയ്യുന്നവനെ  ബാഹ്യശബ്ദങ്ങള്‍ ബാധിക്കില്ല. ഒരു പക്ഷം (15 ദിവസം) കൊണ്ട് മനസ്സിന്റെ ഇളക്കങ്ങളെല്ലാം മാറും. സുഖം ലഭിക്കും.

ഇന്ദ്രിയങ്ങള്‍ പ്രേരണകളുടെ പിന്നാലെ പോവും. ബലവത്തായ പ്രേരണയാണ് ശബ്ദം. ആദ്യമായുണ്ടായ ഭൂതമാണല്ലൊ ആകാശം. അതിന്റെ സൂക്ഷ്മരൂപമത്രെ ശബ്ദം. അതു കൊണ്ട് പഞ്ചഭൂതങ്ങളിലും വെച്ച് സൂക്ഷ്മതമമാണ് ശബ്ദം. സ്വാഭാവികമായും ശബ്ദത്തില്‍ സ്പര്‍ശ  രൂപ  രസഗന്ധങ്ങള്‍ പ്രഭാവ ശൂന്യമാവും. എന്നാല്‍ ബാഹ്യമായ ശബ്ദം അന്തര്‍നാദത്തിനു മുന്നില്‍ ദുര്‍ബലമാവും. അന്തര്‍നാദത്തില്‍ ലയിച്ചാല്‍ പിന്നെ മനസ്സിനെ ഇളക്കാന്‍ മറ്റൊന്നിനും സാധ്യമല്ല. ഹ്രസ്വകാലത്തെ അഭ്യാസം കൊണ്ടു തന്നെ സിദ്ധി നേടാന്‍ കഴിയും.

(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

New Release

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

പുതിയ വാര്‍ത്തകള്‍

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

ഭർത്താവിന് പരസ്ത്രീബന്ധം , പാർട്ടി തോറ്റ ദിവസം പോലും ഒരുമിച്ച് : ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.