ഒറ്റപ്പാലം: പത്തംകുളം എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ പൂട്ടിയിട്ടു. തിങ്കളാഴ്ചയാണ് സംഭവം. ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ ശ്രദ്ധിക്കാതെ അധികൃതര്‍ ക്ലാസ് മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. രക്ഷിതാക്കളുടെ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ക്ലാസ് മുറിയില്‍ കുട്ടിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കുട്ടി ക്ലാസിലിരുന്ന് ഉറങ്ങിപ്പോയതറിയാതെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ്മുറി പൂട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം തന്നെ മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട് മണിക്കൂറുകള്‍ കഴിഞ്ഞും വിദ്യാര്‍ഥിനി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ച് എത്തുമ്പോഴും ക്ലാസ് മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അധ്യാപകരുടെ അശ്രദ്ധയാണ് ഇത്തരമൊരു അവസ്ഥയിലേക്കു നയിച്ചതെന്നും സംഭവത്തില്‍ പരാതിയില്ലെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി.
















