വിശാഖപട്ടണം: യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത റേഷന്‍കാര്‍ഡുകള്‍ ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളില്‍. റേഷന്‍ കാര്‍ഡിന്റെ പുറംചട്ടയിലാണ് യേശുക്രിസ്തുവിന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. മതചിഹ്നങ്ങള്‍ പതിച്ച റേഷന്‍ കാര്‍ഡുകള്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് ഇവ വ്യാപകമായി പ്രചരിച്ചത്.
തൊട്ടു പിന്നാലെ കാര്‍ഡ് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ അടിച്ച് നല്‍കിയതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ആന്ധ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആശയപ്രചാരണത്തിന് വേണ്ടി ടിഡിപി പാര്‍ട്ടിപ്രവര്‍ത്തകനും വദ്‌ലാമുരു ഗ്രാമത്തിലെ ഒരു റേഷന്‍ ഡീലറുടെ ഭര്‍ത്താവുമായ ഒരാളാണ് ഇത്തരം റേഷന്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയത്. ഇയാള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളല്ല. സംഭവത്തില്‍ നടപടിയെടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ വിശദമാക്കി.
















