Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് അനാസ്ഥ: സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ നടപടിയെടുത്ത് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2019, 07:37 am IST
in Kerala

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍  ഒടുവില്‍ ഹൈക്കോടതി നേരിട്ട് നടപടിയെടുക്കുന്നു. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തതും ചുമതലകളില്‍ വീഴ്ച വരുത്തുന്നതുമാണ് ഹൈക്കോടതി ഇടപെടേണ്ടതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോടതി നടപടി ഇരുകൂട്ടരുടെയും കഴിവുകേട് തുറന്നു കാടുന്നതുമാണ്.

വയനാട് ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പു കടിയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന്  ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം ഇതു ചൂണ്ടിക്കാട്ടി എഴുതിയ കത്തും വയനാട് ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇതു സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍  നടപടിയെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോടു നിര്‍ദ്ദേശിച്ചു.

നവംബര്‍ 20 നാണ് ഷഹ്ല സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ചത്. യഥാസമയം കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജിയോടു സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം നിര്‍ദ്ദേശിച്ചിരുന്നു. നവംബര്‍ 22 ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ ജഡ്ജി സ്‌കൂള്‍ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തു ഗുരുതര വീഴ്ചയുണ്ടെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷഹ്ലയുടെ ക്ലാസ് മുറിയില്‍ വലിയ മാളമുണ്ടെന്നും സ്‌കൂളും പരിസരവും ശോചനീയമായ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കും ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം കത്തെഴുതിയത്. ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് കുട്ടികളെ തള്ളി വിടാന്‍ ജുഡിഷ്യറിക്ക് കഴിയില്ലെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലെയും പിടിഎ സമിതികളും സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികളും പ്രവര്‍ത്തനരഹിതമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് പരാതി എഴുതിയിടാനുള്ള പെട്ടി പല സ്‌കൂളുകളിലുമില്ല, പാമ്പു കടിയേറ്റവര്‍ക്കു നല്‍കുന്ന മരുന്ന് സ്‌കൂളുകള്‍ക്ക് സമീപത്തെ മിക്ക ആശുപത്രികളിലുമില്ല, മിക്ക സ്‌കൂളുകളുടെയും പരിസരങ്ങളില്‍ തെരുവു നായ ശല്യവും രൂക്ഷമാണ്, സ്‌കൂളുകളില്‍ വൃത്തിയും വെടിപ്പും ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നില്ല, മിക്ക സ്‌കൂളുകളിലും സാമൂഹ്യ വിരുദ്ധരും അപരിചിതരും കടന്നു കയറുന്നത് തടയാന്‍ സംവിധാനമില്ല, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയവര്‍ ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വം കാട്ടുന്നില്ലെന്നും കത്ത് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

Kerala

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1ന്

Kerala

ഡോ. എ. കൗഷിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Football

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഛത്തീസ്ഗഢ് ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

വീണ്ടും പരിക്ക്; നെയ്‌മറിന് രണ്ടാഴ്‌ച്ച വിശ്രമം

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.