Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദുര്‍വ്യാഖ്യാനത്തിനിരയാകുന്ന അമൃതവാണി

ആലപ്പുഴ രാജശേഖരന്‍ നായര്‍byആലപ്പുഴ രാജശേഖരന്‍ നായര്‍
Dec 9, 2019, 10:11 pm IST
inSamskriti

ചിന്തയും യാഥാര്‍ത്ഥ്യങ്ങളുമായുള്ള സമ്പര്‍ക്കംമൂലം സൂക്തികളുടേതായ ഒരു മഹദ് സാഹിത്യം വളരുകയും അവ പിന്നീട് പ്രബന്ധങ്ങളും വ്യഖ്യാനങ്ങളുമായി വിപുലമാകുകയും ചെയ്തു. ശ്രൗതസൂത്രങ്ങള്‍ സാമൂഹിക യജ്ഞങ്ങള്‍ക്കും കര്‍മങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഗൃഹ്യസൂത്രങ്ങള്‍ ഗൃഹങ്ങളുടെ കര്‍മങ്ങളുടെ ശുദ്ധീകരണക്ഷമമായ നൈര്‍മല്യം ഗൃഹത്തിന്റെ അകത്തളങ്ങളിലെത്തിച്ചു. ധര്‍മശാസ്ത്രത്തിലെ സൂത്രങ്ങളും പ്രബന്ധങ്ങളും വ്യക്തിപരവും സാമൂഹികവുമായ പെരുമാറ്റത്തിന് വിസ്തരിച്ച മാര്‍ഗദര്‍ശിത്വം നല്‍കി. ഉരസലുകളില്ലാതെ മാറ്റങ്ങള്‍ സുഗമമാക്കുകയും മസൃണമായും ചില തെളിഞ്ഞ ചാലുകളില്‍ക്കൂടി പ്രവഹിക്കേണ്ടത് അത്യാവശ്യമാണ്. ധര്‍മം ശീലിക്കുക. അധര്‍മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുക, സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക ഇപ്രകാരമുള്ള സദുപദേശങ്ങള്‍ ഭാരതീയ ധാര്‍മിക സാഹിത്യം പ്രദാനം ചെയ്യുന്നു.

അമൃതവാണി

ആനയുടെ കാലിലോ വാലിലോ തൊട്ടിട്ട് ഇതാണ് ആന എന്ന് പറയുന്ന അന്ധനെപ്പോലെ സംസ്‌കൃത സാഹിത്യത്തിന്റെ ഒരുകോണില്‍നിന്നുകൊണ്ട് ഈ മഹദ്ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മഹാപാപമാണ്. കര്‍മണ്യോവാധികാരസ്‌തേ, മാഫലേഷുകദാചന എന്ന ഗീതാവാക്യം പലപ്പോഴും ഈ ദുര്‍വ്യാഖ്യാനത്തിന് ഇരയാകാറുണ്ട്. നിനക്ക് ജോലി ചെയ്യുവാനേ അധികാരമുള്ളു. കൂലി ചോദിക്കുവാന്‍ അധികാരമില്ലാ എന്ന ലൗകികാര്‍ത്ഥം കല്‍പ്പിച്ച് യുഗപുരുഷനായ ശ്രീകൃഷ്ണനെ ബൂര്‍ഷ്വാവര്‍ഗത്തിന്റെ ശക്തനായ പ്രതിനിധിയായും സംസ്‌കൃതത്തെ അതിന്റെ പ്രചാരണ മാധ്യമമായും ചിത്രീകരിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി, ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്നീ വാക്യങ്ങളും ഇമ്മാതിരിയുള്ള ദുര്‍വ്യാഖ്യാനത്തിന് ഇരയാകാറുണ്ട്. സ്ത്രീ സ്വയം രക്ഷിക്കപ്പെടേണ്ടവള്‍ അല്ലെന്നും അവളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ പരമപ്രധാന കര്‍ത്തവ്യമാണെന്നും ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാക്യത്തിന് മുന്‍പുംപിന്‍

പുമുള്ള വാക്യങ്ങള്‍ വായിച്ച് മനസ്സിലാക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിക്ക് ബോധ്യമാകും. ഏതാദൃശങ്ങളായ അബദ്ധങ്ങളില്‍നിന്ന് വിമുക്തമാക്കുവാനും കബളിക്കപ്പെടാതിരിക്കുവാനും സംസ്‌കൃതപഠനം അത്യന്താപേക്ഷിതമാണ്.

സര്‍വഭാഷാ ജനനീ 

മിക്ക ഭാരതീയ ഭാഷകളും ഭാഷാ സാഹിത്യങ്ങളും സംസ്‌കൃതതവുമായി കടപ്പെട്ടിരിക്കുന്നു. സര്‍വഭാഷാജനനീ എന്ന് വാഴ്‌ത്തപ്പെടുന്ന സംസ്‌കൃതത്തിന്റെ സ്വാധീനവും ചൈതന്യവും ഉള്‍ക്കൊള്ളാത്ത സാഹിത്യത്തിന്റെ നിര്‍വചന പരിധിയില്‍ത്തന്നെ പെടുന്നില്ലാ എന്ന് പറയാം. പ്രാദേശിക ഭാഷകളില്‍ എത്രതന്നെ സാഹിത്യ സൃഷ്ടികളുണ്ടായാലും അവയുടെയെല്ലാം അന്തര്‍ധാരയായും ശുഭതാളമായും ഈ അമൃതവാണി ഒഴുകിക്കൊണ്ടേയിരിക്കും. അമൃതഭാഷയെന്ന് കരുതപ്പെടുന്ന ഈ ശ്രേഷ്ഠഭാഷ രാമായണവും മഹാഭാരതവും നിലനില്‍ക്കുന്നിടത്തോളം കാലം അമൃതവാണിയായിത്തന്നെ പരിലസിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.