മോസ്‌കോ: കായിക താരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിതിന്, അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി റഷ്യയെ നാല് വര്‍ഷത്തേയ്‌ക്ക് വിലക്കി. അന്താരാഷ്‌ട്ര കായിക വിലക്കിനെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സിലും 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിലും ബെയ്ജിംഗില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിലും റഷ്യക്ക് പങ്കെടുക്കാനാവില്ല.
എന്നാല്‍, 2020ല്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോളില്‍ റഷ്യക്ക് മത്സരിക്കാനാകും. യൂറോകപ്പിന് വിലക്ക് ബാധകമാല്ലെന്നും അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി വ്യക്തമാക്കി. അതേസമയം ഈ വിലക്ക് രാജ്യത്തിന്റെ കായിക ഭാവിയെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വിലക്കുള്ള നാല് വര്‍ഷം റഷ്യക്ക് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ സംഘടിപ്പിക്കാനോ കഴിയില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സ്വതന്ത്രമായി മത്സരിക്കാനാകും. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്‌ക്ക് അപ്പീല്‍ നല്‍കാം.
















