തിരുവനന്തപുരം: ഗോ മാംസം കഴിക്കുന്നതിനെതിരെ ഖുറാനിലും ബൈബിളിലും പരാമര്‍ശമുണ്ടെന്ന് ആര് എസ് എസ് അഖില ഭാരതീയ ഗോ സേവാ പ്രമുഖ് ശങ്കര്‍ ലാല്‍. പണ്ട് മുസ്ളിംങ്ങള്‍ ഗോ മാംസം കഴിച്ചിരുന്നില്ല. മുഗള ഭരണ കാലത്ത് ഭാരതത്തില്‍ അറവു ശാലകള്‍ ഇല്ലായിരുന്നുവെന്നും ഗോ മാംസം ആരോഗ്യത്തിന് ഹാനികരമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ജന്മഭൂമിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ശങ്കര്‍ ലാല്‍ പറഞ്ഞു.
ബ്രീട്ടീഷുകാര്‍ വന്ന ശേഷമാണ് അറവു ശാലകള്‍ പ്രത്യക്ഷ്യപ്പെട്ടത്. ഭക്ഷ്യ സംസ്ക്കാരത്തിലും മാറ്റം വന്നു.1947ല്‍ ഭാരതത്തില്‍ 33 കോടി ജനങ്ങളും 60 കോടി പശുക്കളും ആണുണ്ടായിരുന്നത്. ഇന്നത് 130 കോടി ജനങ്ങളും 15 കോടി പശുക്കളുമായി. ജനസംഖ്യ നാലിരട്ടിയായപ്പോള്‍ പശു നാലിനൊന്നായി കുറഞ്ഞു.
മനുഷ്യരും മറ്റും വിഷാംശം എന്തെങ്കിലും കഴിച്ചാല്‍ അത് മലം, മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ പുറത്തു പോകും. എന്നാല്‍ പശുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. കഴിക്കുന്ന വിഷാംശം മാംസത്തിലാണ് ശേഖരിക്കപ്പെടുന്നത്. ക്യാന്‍സര്‍ രോഗത്തിനു കാരണമായ കാര്യങ്ങളില്‍ ഒന്ന് ഗോമാംസ ഭക്ഷണമാണ്. രാജസ്ഥാനിലും ഗുജറാത്തിലും ക്യാന്‍സര്‍ രോഗികള്‍ വളരെ കുറവാണ്. കേരളത്തിലും പഞ്ചാബിലും കൂടുതലും. ഏറ്റവും കൂടുതല്‍ മാംസം കഴിക്കുന്ന സംസ്ഥാനമാണ് കേരളം. ശങ്കര്‍ ലാല്‍ പറഞ്ഞു.
പശുവിനെ വെറുമൊരു മൃഗമായിട്ടല്ല ഭാരതീയര്‍ കണ്ടിരുന്നത്. ദേവ സൃഷ്്ടിയും ഭാഗ്യ ലക്ഷമിയുമാണ് ഭാരതീയര്‍ക്ക് പശു. ഭാരതത്തിന്റെ അസ്ഥിത്വം, ജലം, മണ്ണ്്, ആരോഗ്യം, വനം, സംസ്ക്കാരം എല്ലാം പശുവുമായി ബന്ധപ്പെട്ടതാണ്. ഭാരത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പശുവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലായതിനാലാണ് മഹാത്മാഗാന്ധി ഗോ വധത്തിനെതിരായ നിലപാടെടുത്തത്്.
പാലിനു വേണ്ടി പശുവിനെ വളര്‍ത്തുന്നു എന്നത് ശരിയല്ല. പാല് നിന്നാല്‍ പശുവിനെ എന്തു ചെയ്യും എന്ന ചോദ്യം ഉണ്ടാകുന്നത് അതില്‍ നിന്നാണ്. പാല് മാത്രമല്ല പശു നല്‍കുന്നത്. മൂത്രവും ചാണകവും എല്ലാം കൃഷിക്കും വ്യവസായത്തിനും ഉപയോഗിക്കാനാകും. പശുവിനെ മനുഷ്യര്‍ വളര്‍ത്തുകയല്ല പശു മനുഷ്യരെ വളര്‍ത്തുകയാണ് ചെയ്യുന്നത്.
ഗോ സംരക്ഷണത്തിന് വിപുലമായ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് ആര് എസ് എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യന്‍ കൂടിയായ ശങ്കര്‍ ലാല്‍ പറഞ്ഞു. 43 പ്രാന്തങ്ങളിലായി 61 സ്ഥലങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു, അതില്‍ 2179 കാര്യകര്‍ത്തകള്‍ പങ്കെടുത്തു. ഇതിനുപുറമെ സംസ്ഥാനളില്‍ 305 പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 6538 സ്ഥലങ്ങളില്‍ ഗോപഷ്ടമി പരിപാടികള്‍ സംഘടിപ്പിച്ചു. 468 സ്ഥലങ്ങളില്‍ ‘പഞ്ചഗവ്യ’ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. 17000 ത്തിലധികം കര്‍ഷകര്‍ പശു അധിഷ്ഠിത കൃഷിയിലേക്ക് തിരിഞ്ഞു. 40000 പേര് പങ്കെടുത്ത 68 സ്ഥലങ്ങളില്‍ വിവിധ അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശങ്കര്‍ ലാല്‍ പറഞ്ഞു.
ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുമാസമായി കേരളത്തിലുള്ള ശങ്കര്‍ ലാല്‍ എല്ലാ ജില്ലകളിലും വ്യത്യസ്ഥ പരിപാടികളില്‍ പങ്കെടുത്തു. സംസ്ഥാന ഗോ സേവാ പ്രമുഖ് കെ. കൃഷ്ണന് കുട്ടിയും ഒപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: