Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംപുഷ്ടം സംസ്‌കൃതം

ആലപ്പുഴ രാജശേഖരന്‍ നായര്‍byആലപ്പുഴ രാജശേഖരന്‍ നായര്‍
Dec 9, 2019, 05:20 am IST
inSamskriti

 

അതിപ്രാചീന ഭാഷകളില്‍ ഒന്നാമതാണ് ദേവഭാഷയെന്ന് സ്തുതിക്കപ്പെടുന്ന സംസ്‌കൃതം. അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ കലവറയും സംഗീതവുമാകുന്നു. സംസ്‌കൃതത്തിന്റെ ദേവഭാഷാ വിശേഷണം പലപ്പോഴും തെറ്റായി വ്യഖ്യാനിക്കപ്പെടാറുണ്ട്. അണിമ, ഗരിമ, ലഘിമ തുടങ്ങിയ അഷ്ടസിദ്ധൈശ്വര്യങ്ങളോടു കൂടിയ ഭാഷ എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. സംസ്‌കൃതപഠനത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയുമ്പോള്‍ ഈ ഭാഷയുടെ ദേശീയോദ്ഗ്രഥന ശക്തിവിശേഷം തന്നെയാണ് പരമപ്രധാനം. ഭാരതത്തിന്റെ പാരമ്പര്യവും പൗരാണികതയും തൊട്ടറിയാന്‍ സംസ്‌കൃത പഠനം അനിവാര്യമാണ്. ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങി ആധ്യാത്മിക ചിന്താപദ്ധതികള്‍ ചരിത്രാതീത കാലം മുതല്‍ക്കേ വളര്‍ന്നു പുഷ്ടിപ്പെട്ടതു കൊണ്ടാണ് ഭാരതീയ സംസ്‌ക്കാരത്തിന് ഇത്രയും മഹത്വമുണ്ടായത്. ജ്ഞാനതപോനിഷ്ഠരായ  ഋഷിമാര്‍ അന്തര്‍ദൃഷ്ടിയാല്‍ മനനം ചെയ്ത പ്രപഞ്ചരഹസ്യങ്ങള്‍.  വേദോപനിഷത്തുകളിലൂടെ അവര്‍ അവയത്രയും വെളിപ്പെടുത്തി. കാലപ്രവാഹത്തെ അതിജീവിച്ച് സാമൂഹിക ജീവിതത്തിന്റെ സമരണികളിലും അടിയൊഴുക്കുകളായി നിലനിന്നു. മഹത്തായ ഈ പാരമ്പര്യത്തിന്റെ അവബോധം നമ്മെ ദേശസ്‌നേഹികളും ദേശാഭിമാനികളുമാക്കിത്തീര്‍ത്തു. ഇത് സംസ്‌കൃതപഠനത്തിന്റെ പ്രാധാന്യത്തെ ഓര്‍മപ്പെടുത്തുന്നു. 

സാഹിത്യസമ്പത്ത് 

സംസ്‌കൃതത്തിന്റെ സാഹിത്യ സമ്പത്ത് മഹത്തരമാണ്. വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഇതിഹാസങ്ങളും കാവ്യങ്ങളും ഈ മഹത്തായ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ധര്‍മശാസ്ത്രം, അര്‍ഥശാസ്ത്രം തുടങ്ങിയവും സംസ്‌കൃതത്തിന്റെ സംഭാവനയാണ്. ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതം വിശ്വസാഹിത്യത്തിലെ തന്നെ മഹനീയ ഗ്രന്ഥമാണ്. യാതൊന്ന് ഇതിലുണ്ടോ അത് എല്ലായിടത്തുമുണ്ട്.  യാതൊന്ന് ഇതിലില്ലയോ അത് ഒരിടത്തുമില്ല എന്ന് മഹാഭാരത കര്‍ത്താവായ വ്യാസന്‍ തന്നെ പ്രസ്താവിച്ചിരിക്കുന്നു. ആദികാവ്യമായ രാമായണവും സംസ്‌കൃതത്തിലാണ് പിറവിയെടുത്തത്. കാളിദാസകൃതികളും ഈ ഗണത്തില്‍ ചേര്‍ത്തു വെയ്‌ക്കാം. സ്വര്‍ഗത്തെയും ഭൂമിയെയും കൂട്ടിയിണക്കിയ മഹാനായ കവി എന്നാണ് വിശ്വമഹാകവിയായ ‘ഗോയ്‌ഥേ’ കാളിദാസനെ വിശേഷിപ്പിച്ചത്. നമ്മുടെ സാഹിത്യ ബോധത്തെ കാളിദാസ കൃതികള്‍ പോലെ ഇത്രമാത്രം അഗാധമായും വ്യാപകമായും സ്വാധീനിച്ച രചനകള്‍ വിരളമാണ്. ഈ സാഹിത്യ  സുധാപ്രവാഹത്തിന്റെ തീരത്താണ് കാളിദാസനു ശേഷം വന്ന മുഴുവന്‍ ശ്രേഷ്ഠ കവികളും തങ്ങളുടെ മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തിയത്. 

ധര്‍മസൂചികകള്‍ 

ഉപനിഷത്തുകളും പുരാണേതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മത്തെയും ഹിതത്തെയും ഉപദേശിച്ചു തരുന്നു. സമുദായ ക്രമം പുലര്‍ത്തുന്നത് ധര്‍മമാണ്. ഇതു തന്നെയാണ് നീതി നിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്‌ട്രീയ ശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്‍മിക നിയമമാണ്. ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ വസുധൈവകുടുംബകം എന്ന ബോധം തെളിയുന്നു. പരോപകാരഃ പുണ്യായ, പാപായ പരപീഡനം എന്ന സത്യമാണ് പുരാണ കര്‍ത്താവായ വ്യാസന്‍ തന്റെ പതിനെട്ടു പുരാണങ്ങളിലും ഉദ്‌ഘോഷിക്കുന്നത് നമ്മുടെ സ്വഭാവ രൂപീകരണത്തില്‍ ഈ ഉത്കൃഷ്ട സൃഷ്ടികള്‍ക്കുള്ള പങ്ക് വിവരണാതീതമാണ്.

വിനയേനാന്വിതാ വിദ്യാസതാം സമ്മാനമര്‍ഹതി-വിനയത്തോടുകൂടിയ വിദ്യ സജ്ജനങ്ങളുടെ ആദരവിന് പാത്രമാകുന്നു എന്നൊരു ചൊല്ലുണ്ട്. വിനയമില്ലാത്ത വിദ്യകൊണ്ട് എന്ത് പ്രയോജനം ? നമുക്ക് വിനയവും വിവേകവുമുള്ള ഉന്നത ബൗദ്ധിക നിലവാരം പുലര്‍ത്തുന്ന ഒരു തലമുറയാണ് ആവശ്യം. ഇത് സാധ്യമാക്കുന്നതിനുള്ള പങ്ക് ബോധ്യപ്പെടുത്താന്‍ ആയിരം നാവുള്ള അനന്തന്‍ വേണമെന്നില്ല. 

സാഹിത്യധര്‍മ്മം

സാഹിത്യത്തിന്റെ ധര്‍മ്മം സഹൃദയ ഹൃദയാഹ്ലാദകത്വം മാത്രമല്ല സമൂഹത്തില്‍ മാറ്റം വരുത്താനുള്ള ഉപാധി കൂടിയാണ് സാഹിത്യമെന്ന് വൈദിക സാഹിത്യം മുതല്‍ ലൗകിക സാഹിത്യം വരെ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. മാക്‌സ്മുള്ളര്‍ വേദത്തെ ആദ്യമനുചന്റെ ആദ്യ ഭാഷണം എന്ന് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ ഏത് ഉപശാഖയെടുത്താലും ഏറ്റവും പഴക്കമേറിയ സാഹിത്യം വേദം തന്നെയാണ്. വേദങ്ങളില്‍, വിശിഷ്യ ഉപനിഷത്തുക്കളില്‍ കാണുന്ന മഹത്തായ ഉള്‍ക്കാഴ്ച സാമൂഹിക നിയന്ത്രണത്തിന്റെ പാരമ്പര്യങ്ങളായി വികസിച്ചു. (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.