08 ഡിസംബര്‍ 2011. കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് എട്ട് വര്‍ഷംമുമ്പ്. കരീബിയന്‍ പടയെ അക്ഷരാര്‍ത്ഥത്തില്‍ കരയ്‌ക്ക് ഇരുത്തിക്കൊണ്ട് ഏകദിന ക്രിക്കറ്റില്‍ അത്യപൂര്‍വ്വമായ ഇരട്ട ശതകം എന്ന നേട്ടത്തിലേക്ക് ഇന്‍ഡോറിലെ ഹോല്‍ക്കര്‍ മൈതാനത്തില്‍ ഇന്ത്യാക്കാരുടെ സ്വന്തം വീരു നടന്നു കയറിയ ദിനം.
കേവലം 149 പന്തുകളില്‍ നിന്നും ഏഴു സിക്‌സറുകളും ഇരുപത്തിയഞ്ച് ഫോറുമടക്കം 219 റണ്‍സ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് പിന്നിലായി ആ നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്റ്‌സ്മാനും രണ്ടാമത്തെ ഇന്ത്യക്കാരനുമായി തീര്‍ന്നു സേവാംഗ്. അന്ന് സേവാഗിന്റെ കൈക്കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ നേടിയത് 418 എന്ന കൂറ്റന്‍ സ്‌കോറാണ്. ആ മത്സരത്തില്‍ വിന്‍ഡീസിനെ 265ന് പുറത്താക്കി 153 റണ്‍സിന്റെ വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്.ഇന്ന് കൃത്യം എട്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അതേ ടീമിന് എതിരെ കോഹ്‌ലിയും കൂട്ടരും പാഡ് അണിയുമ്പോള്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കും എന്ന് പ്രതീക്ഷിക്കാം.
















