Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്താത്മാവിന്റെ സ്ഥിതി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 8, 2019, 06:32 am IST
in Samskriti

നാലാം അദ്ധ്യായം നാലാം പാദം

ജഗത് വ്യാപാരാധികരണം

സൂത്രം  പ്രത്യക്ഷോപദേശാദിതി ചേന്നാധികാരികമണ്ഡല സ്ഥോക്തേഃ

സ്വാരാജ്യാനുഭവം ശ്രുതി സ്പഷ്ടമായുപദേശിക്കുന്നതിനാല്‍ പൂര്‍ണ ഐശ്വര്യ പ്രാപ്തിയുണ്ടാകും എന്നാണെങ്കില്‍ അങ്ങനെയല്ല. ആധികാരികമണ്ഡലങ്ങളേയും കുറിച്ച് ശ്രുതി പറയുന്നതിനാലാണിത്.

മുക്താവസ്ഥയെ പ്രാപിച്ചയാള്‍ക്ക് സ്വതന്ത്രമായി അര്‍ഹതപ്പെട്ട ലോകങ്ങളില്‍ സഞ്ചരിക്കാനും ഭോഗങ്ങള്‍ അനുഭവിക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിലും ജഗത്തിന്റെ സൃഷ്ടി മുതലായവയ്‌ക്ക് സാമര്‍ത്ഥ്യം ഉണ്ടാകില്ല. ഓരോ മണ്ഡലത്തിലുമുള്ള അധികാരികളെ നിശ്ചയിച്ചിട്ടുണ്ട്. അധികാര നിര്‍ണയം നടത്തുന്ന ഈശ്വരന്റെ വാസസ്ഥാനമായ സൂര്യ മണ്ഡല പ്രാപ്തിയേയും പറഞ്ഞിട്ടുണ്ട്.

തൈത്തിരീയത്തിലെ പ്‌നോതി മനസസ്പതിം വാക് പതിചക്ഷുഷ്പതിഃശ്രോത്രപതിര്‍ വിജ്ഞാനപതിഃ ‘എന്ന ശ്രുതി വാക്യം ഇതിനെക്കുറിക്കുന്നു.

സൂത്രം – വികാരവര്‍ത്തി ച തഥാ ഹി സ്ഥിതിമാഹ

ജനനം മരണം തുടങ്ങിയ വികാരങ്ങളോട് കൂടാതെയും ഇരിക്കുന്നു. എന്തെന്നാല്‍ അങ്ങനെയാണ് മുക്താത്മാവിന്റെ സ്ഥിതി എന്ന് ശ്രുതി പറയുന്നു. സല്‍ക്കര്‍മ്മങ്ങളിലൂടെ  സ്വര്‍ഗ്ഗം മുതലായ ലോകങ്ങളെ പ്രാപിക്കുന്ന കര്‍മ്മികളും മുക്ത പുരുഷനും തമ്മിലുള്ള വ്യത്യാസമെന്താണ്. 

ഛാന്ദോഗ്യത്തില്‍ ‘താവാനസ്യ മഹിമാ തതോ ജ്യായാംശ്ച പൂരുഷഃ’എന്നതില്‍ ഈശ്വര സ്വരൂപ മാഹാത്മ്യം പറയുന്നു. അത് തന്നെയാണ് മുക്താത്മാവിനും. നിത്യ മുക്തവും സത്യവും ശുദ്ധവുമാണ് പരമാത്മാ സ്വരൂപം എന്ന് ശ്രുതി വര്‍ണ്ണിക്കുന്നുണ്ട്. മുക്ത പുരുഷന് തിരിച്ചുവരവില്ല. അഭേദമായ ബ്രഹ്മ സായൂജ്യം നേടാം. എന്നാല്‍ സ്വര്‍ഗ്ഗമോ മറ്റോ നേടിയ കര്‍മ്മിയ്‌ക്ക് ഭോഗങ്ങളനുഭവിച്ച ശേഷം ഭൂമിയിലേക്ക് തിരിച്ച് വരണം. ഇത് ശ്രുതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൂത്രം – ദര്‍ശതശ്ചൈവം പ്രത്യക്ഷാനുമാനേ

ഇങ്ങനെ ജനന മരണങ്ങളില്ലാത്ത വികാരവര്‍ത്തിത്വത്തെ പ്രത്യക്ഷ അനുമാനങ്ങളും ശ്രുതി സ്മൃതികളും കാണിക്കുന്നു. കഠോപനിഷത്തിലെ ‘ന തത്ര സൂര്യോ ഭാതി ന ചന്ദ്ര താരകം’  എന്ന ശ്രുതി വാക്യവും ഭഗവദ് ഗീതയിലെ ‘ന തദ്ഭാസതേ സൂേര്യാ ന ശശാങ്കോ ന പാവകഃ’ എന്ന സ്മൃതിവാക്യവും പരമാത്മാവിന്റെ ഒരു മാറ്റവുമില്ലാത്ത അവസ്ഥയെ വ്യക്തമാക്കുന്നു. മുക്തപുഷന്‍ പിന്നെ സംസാരത്തില്‍ പെടുകയോ ജനന മരണങ്ങളിലും മറ്റും കുടുങ്ങി ഉഴലുകയോ ചെയ്യുന്നില്ല.

സൂത്രം – ഭോഗ മാത്രസാമ്യലിംഗാച്ച

ഭോഗം മാത്രമാണ് ഇവര്‍ക്ക് ഈശ്വരനോടുള്ള സാമ്യം എന്ന് ശ്രുതിയുള്ളതിനാലും. തമാഹാപോ വൈ ഖലു മീയന്തേ ലോകോ/സൗ എന്ന ശ്രുതിവാക്യം സഗുണോപാസകര്‍ക്ക് ഈശ്വരനോടുള്ള സാമ്യം ഭോഗം മാത്രമാണെന്ന് കാണിക്കുന്നു. ബ്രഹ്മലോകത്ത് പല സുഖഭോഗങ്ങളുമുണ്ടെങ്കിലും അത് ബ്രഹ്മദേവനെ കുഴപ്പിക്കുന്നില്ല. അതുപോലെ തന്നെയാണ് മുക്തപുരുഷനും. ശരീര സംബന്ധമില്ലാതെയും സുഖദുഃഖാദി ഭാവങ്ങളില്ലാതെയുമാണ് ഭോഗങ്ങള്‍ അനുഭവിക്കുന്നത്. അതിനാല്‍ തന്നെ വീണ്ടും സംസാരത്തിലേക്ക് തിരിച്ചു വരേണ്ട.

സൂത്രം – അനാവൃത്തിര ശബ്ദാദനാവൃത്തിഃ ശബ്ദാത്

ആവൃത്തിയില്ല എന്ന ശ്രുതി ഉള്ളതുകൊണ്ട്. ദേവയാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മലോകത്ത് എത്തിയവര്‍ ഒരിക്കലും മടങ്ങുന്നില്ല. സമ്യക് ദര്‍ശനത്തിലൂടെ അജ്ഞാനം ആകെ നശിച്ച് നിത്യമായ കൈവല്യത്തെ പ്രാപിക്കുന്നവര്‍ക്ക് പുനരാവൃത്തിയില്ലെന്ന് ശ്രുതി വ്യക്തമാക്കുന്നു.

‘തേഷാം ന പുനരാവൃത്തി’ എന്ന് ബൃഹദാരണ്യക ത്തിലേയും ‘ഏതേന പ്രതിപദ്യമാനാ ഇമം മാനവമാവര്‍ത്തം നാവര്‍ത്തന്തേ’ എന്ന് ഛാന്ദോഗ്യത്തിലെയും ശ്രുതി വാക്യങ്ങള്‍ ആണയിടുന്നു. അനാവൃത്തി ശബ്ദം രണ്ട് തവണ പറഞ്ഞത് ബ്രഹ്മസൂത്രത്തിന്റെ സമാപനത്തെ കാണിക്കാനാണ്.ബ്രഹ്മസൂത്രം സമാപിച്ചു.

                                                                                                                   9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.