ഹൈദരാബാദ്: ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടി20യില്‍ വിരാട് കോഹ്‌ലിയുടെ ഉജ്ജ്വല പ്രകടനത്തില്‍ ശ്രദ്ധേയമായത് ഒരുതരം പ്രതികാരമായിരുന്നു. നോട്ട്ബുക്ക് സെലിബ്രേഷന്‍ എന്നു വിളിക്കുന്ന ആഘോഷം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്. വിന്‍ഡീസ് ബൗളര്‍ കെസറിക് വില്യംസിനെ സിക്‌സര്‍ പറത്തിയ ശേഷമാണു ആരാധകര്‍ക്ക് കൗതുകം പകര്‍ന്ന ആഘോഷം വിരാട് നടത്തിയത്. രണ്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കൈയ്യില്‍കിട്ടയ അവസരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ആഘോഷമാക്കുകയായിരുന്നു. ഇപ്പോഴത്തെ നോട്ട്ബുക്ക് സെലിബ്രേഷന്‍ 2017ലെ ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ വിരാട് കോലിയുടെ വിക്കറ്റെടുത്ത ശേഷം വില്യംസ് നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനുള്ള പ്രതികാമായിരുന്നു. ഹൈദരാബാദില്‍ മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ വില്യംസ് റണ്‍സിനായി ഓടുന്നതിനിടെ തടയിടാന്‍ ശ്രമിച്ചിരുന്നു. ഇതിനു പതിനാറാം ഓവറില്‍ കോലി കണക്കുതീര്‍ത്തു. ആ ഓവറില്‍ സിക്‌സറുള്‍പ്പെടെ 23 റണ്‍സാണടിച്ചത്. സിക്‌സറടിച്ചശേഷം പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നും നോട്ട് ബുക്ക് വലിച്ചെടുക്കുന്നതായി ഭാവിച്ച് വിരാട് മൂന്നു തവണ എഴുതുകയും ചെയ്തു.
മധുരപ്രതികാരമെന്ന് കോലി മത്സരശേഷം കോലി തന്റെ പ്രതികാരത്തെക്കുറിച്ചും പ്രതികരിച്ചു. ജമൈക്കയില്‍ തന്നെ പുറത്താക്കിയശേഷം നടത്തിയ സെലിബ്രേഷന് മറുപടിയായാണ് അത്തരമൊരു ആഘോഷം നടത്തിയത്. അതെല്ലാം കളിയുടെ ഭാഗമാണ്. കളിക്കുശേഷം പരസ്പരം കൈകൊടുത്ത് പിരിയുന്നു. കളിക്കുമ്പോള്‍ കാര്യങ്ങള്‍ കഠിനമായിരിക്കുമെങ്കിലും എതിര്‍ താരങ്ങളേയും ബഹുമാനിക്കുകയെന്നാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. മത്സരത്തില്‍ 50 പന്തില്‍ നിന്ന് ആറു വീതം സിക്‌സും ബൗണ്ടറികളുമായി 94 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തന്നെയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. കോലി ട്വന്റി 20 കരിയറിലെ 23ാം അര്‍ധസെഞ്ചുറി കുറിച്ചപ്പോള്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
















