Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും; ബില്ലിന് പിന്തുണയുമായി കൂടുതല്‍ പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 11:28 am IST
in India

ന്യൂദല്‍ഹി:  എന്‍ഡിഎ സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ പ്രമുഖമായ പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ കൊണ്ടുവരും. തിങ്കളാഴ്ച സഭയില്‍ ഹാജരായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി. നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്‍ അനായാസേന പാസാകും. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി കൂടുതല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ബില്ലിനെ എതിര്‍ത്തിരുന്ന ജെഡി (യു) വും ബിജെഡിയും അനുകൂലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബില്‍ പാസാകുമെന്നാണു റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പാണ് പൗരത്വ ഭേദഗതി ബില്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. 

ബില്ലിനെതിരെ സഖ്യകക്ഷികളില്‍നിന്നു തന്നെ വലിയ എതിര്‍പ്പാണ് കഴിഞ്ഞ തവണ സര്‍ക്കാരും ബിജെപിയും നേരിട്ടത്. അതില്‍ മുന്നിലുണ്ടായിരുന്ന ജെഡി (യു) വാണ് ഇപ്പോള്‍ നിലപാട് മാറ്റിയവരില്‍ പ്രധാനി. നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാരെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പ്രതിനിധി സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് ഇവര്‍ക്ക് വാക്കും നല്‍കി. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെന്നും ബില്ലിനെ പിന്തുണക്കാനാണ് തീരുമാനമെന്നും ജെഡിയു നേതാക്കള്‍ ഇപ്പോള്‍ വിശദീകരിക്കുന്നു. മറ്റൊരു സഖ്യകക്ഷിയായ അസം ഗണപരിഷത്തും എതിര്‍പ്പ് ഉപേക്ഷിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസി മേഖലകളെ ബില്ലില്‍നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി മുന്‍ നിലപാട് മാറ്റി പ്രതിപക്ഷത്തുള്ള ബിജെഡിയും സര്‍ക്കാരിന് അനുകൂലമായിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്സും പിന്തുണ സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി. അയല്‍രാജ്യത്ത് മതപരമായ പീഡനം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് നേതാവ് വിജയ്‌സായ് റെഡ്ഡി പറഞ്ഞു. ബില്ലിനെതിരെ ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും വീണ്ടുവിചാരത്തിലാണെന്നാണ് സൂചന. ബില്ലിന് ‘മതേതര’ സ്വഭാവം വരുത്താന്‍ മൂന്ന് രാജ്യങ്ങള്‍ക്ക് പകരം ആറു രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ എതിര്‍ക്കുന്നത് പൗരത്വത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നാണ് മമതയുടെ ഭയം. 

245 അംഗ രാജ്യസഭയില്‍ 238 ആണ് നിലവിലെ അംഗങ്ങള്‍. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. 122 പേരുടെ പിന്തുണ ഉറപ്പായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ബിജെപിക്ക് 81 ഉള്‍പ്പെടെ എന്‍ഡിഎക്ക് 102 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് എഐഎഡിഎംകെ (11), ബിജെഡി (7), ടിആര്‍എസ് (6), ശിവസേന (3), വൈഎസ്ആര്‍ കോണ്‍ഗ്രസ് (2), സ്വതന്ത്രര്‍ (2) എന്നിവരുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ടിഡിപി ഉള്‍പ്പെടെ ഏതാനും പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. ഇതും സര്‍ക്കാരിന് കാര്യങ്ങള്‍ അനുകൂലമാക്കും. വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരായ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്. 

മഹാരാഷ്‌ട്രയിലെ സഖ്യസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേന ബില്ലിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കി. അതേസമയം എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ തര്‍ക്കത്തെ തുടര്‍ന്നാണ് സേന എന്‍ഡിഎ വിട്ടത്. കേന്ദ്രത്തില്‍ പ്രതിപക്ഷത്താണെങ്കിലും മുന്‍ നിപാടില്‍ മാറ്റമില്ലെന്നും ദേശസുരക്ഷക്കും ദേശീയതക്കും അനുകൂലമായ നിലപാടെടുക്കുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ബില്ലിനെക്കുറിച്ച് പഠിച്ചിട്ട് പറയാമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. എന്നാല്‍ ബില്ലിനെ എതിര്‍ക്കുമെന്ന് രാഹുല്‍ ഇന്നലെ കേരളത്തില്‍ പറഞ്ഞു. മറ്റ് ദേശീയ നേതാക്കള്‍ വിഷയത്തില്‍ മൗനത്തിലാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.