Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെലങ്കാന ഡിജിപി കുളിച്ച കുളത്തില്‍ കേരള ഡിജിപി ഒന്നിറങ്ങി മുങ്ങി കുളിക്കണം; ഉളുപ്പ് എന്ന വികാരം ഒരല്‍പം നിങ്ങള്‍ക്ക് കിട്ടട്ടെ; വാളയാര്‍ കേസില്‍ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 03:59 pm IST
inKerala

തിരുവനന്തപുരം: വാളയാറില്‍ പട്ടികജാതി പെണ്‍കുട്ടികളെ കെട്ടിത്തൂക്കി കൊന്ന പ്രതികളെ രക്ഷപ്പെടുത്താന്‍ കേരള പോലീസ് കാട്ടിയ ഉത്സാഹത്തെ പരിഹസിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. കേരള ഡിജിപിയോട് പറയാനുള്ളത്, തെലങ്കാന ഡിജിപി കുളിച്ച കുളത്തില്‍ ഒന്നിറങ്ങി മുങ്ങി കുളിക്കണം. അങ്ങനെയെങ്കിലും ഉളുപ്പ് എന്ന വികാരം ഒരല്പം നിങ്ങള്‍ക്ക് കിട്ടട്ടെ. വാളയാറില്‍ പട്ടികജാതി പെണ്‍കുട്ടികളെ കെട്ടിത്തൂക്കി കൊന്ന പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി നിങ്ങള്‍ കാണിച്ച ഉത്സാഹം ഉണ്ടല്ലോ. കേരളമത് മറന്നിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് പറയുന്നു. 

ഇന്ദിരാഗാന്ധിയുടെ കീഴടങ്ങിയ ഘാതകരെ വെടിവെച്ചുകൊന്ന, ബട്‌ല ഹൗസില്‍ എന്‍കൗണ്ടര്‍ നടത്തി അവസാനം അതിനെ തള്ളി പറഞ്ഞ, നക്‌സല്‍ വര്‍ഗീസിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്ന കോണ്‍ഗ്രസില്‍ തന്നെയല്ലേ ബല്‍റാമും ബിന്ദു കൃഷ്ണയും ഇപ്പോഴുമുള്ളതെന്നും ഇവര്‍ക്ക് അന്യായ തൊലിക്കട്ടി തന്നെയെന്നും സന്ദീപ് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ഇന്ദിരാഗാന്ധിയുടെ കീഴടങ്ങിയ ഘാതകരെ വെടിവെച്ചുകൊന്ന, ബട്‌ല ഹൗസില്‍ എന്‍കൗണ്ടര്‍ നടത്തി അവസാനം അതിനെ തള്ളി പറഞ്ഞ, നക്‌സല്‍ വര്‍ഗീസിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്ന കോണ്‍ഗ്രസില്‍ തന്നെയല്ലേ ബല്‍റാമും ബിന്ദു കൃഷ്ണയും ഇപ്പോഴുമുള്ളത്? അന്യായ തൊലിക്കട്ടി തന്നെ.നിങ്ങളുടെ പാര്‍ട്ടി രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ എണ്ണം എത്രയാണ്? ഇവിടെ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന നരാധമന്മാരെ എന്‍കൗണ്ടര്‍ നടത്തി പോലീസ് വധിച്ചിട്ടുണ്ടെങ്കില്‍ വീട്ടില്‍ അമ്മ പെങ്ങന്മാര്‍ ഉള്ള ഒരാളും അതില്‍ തെറ്റൊന്നും കാണില്ല . ഞാന്‍ ഇക്കാര്യത്തില്‍ പോലീസ് പറയുന്നത് മുഖവിലക്കെടുക്കുന്നു. അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തെലുങ്കാന പോലീസ് വെടിവെച്ചു കൊന്നു. അത്രയേ ഉള്ളൂ.

കേരള ഡിജിപിയോട് പറയാനുള്ളത്, തെലങ്കാന ഡിജിപി കുളിച്ച കുളത്തില്‍ ഒന്നിറങ്ങി മുങ്ങി കുളിക്കണം. അങ്ങനെയെങ്കിലും ഉളുപ്പ് എന്ന വികാരം ഒരല്പം നിങ്ങള്‍ക്ക് കിട്ടട്ടെ. വാളയാറില്‍ പട്ടികജാതി പെണ്‍കുട്ടികളെ കെട്ടിത്തൂക്കി കൊന്ന പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി നിങ്ങള്‍ കാണിച്ച ഉത്സാഹം ഉണ്ടല്ലോ… കേരളമത് മറന്നിട്ടില്ല.

തെലങ്കാന സംഭവുമായി ബന്ധപ്പെട്ട മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- രണ്ടു സംഭവങ്ങള്‍ മാത്രം പറയാം

യുപിഎ സര്‍ക്കാരിന് കീഴില്‍ 2008 സെപ്റ്റംബര്‍ 19നാണ് ഡല്‍ഹി ജാമിയ നഗറിലെ ബട്‌ല ഹൗസില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.രണ്ട് മണിക്കൂര്‍ നീണ്ട വെടിവയ്‌പ്പില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവര്‍ക്കൊപ്പം ഇവരെ പിടിക്കുന്നതിനു നേതൃത്വം നല്‍കിയ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയും കൊല്ലപ്പെട്ടു.പോലീസുകാര്‍ക്കിടയിലെ പടലപ്പിണക്കത്തെത്തുടര്‍ന്ന് മോഹന്‍ ചന്ദ് ശര്‍മയെ വധിക്കാന്‍ ഡല്‍ഹി പോലീസിലെ ചിലര്‍ ആസൂത്രണം ചെയ്തതാണ് ഈ എന്‍കൗണ്ടര്‍ എന്ന നിറം പിടിപ്പിച്ച കഥ ഇന്ത്യയിലെ അര്‍ബന്‍ നക്‌സലുകളും കമ്മി ബുദ്ധിജീവികളും പടച്ചു വിട്ടു. മൗദൂദി മാധ്യമങ്ങളും അതേറ്റു പിടിച്ചു. കൊല്ലപ്പെട്ട യുവാക്കളുടെ പാവാടാ കഥകളും പ്രചരിക്കപ്പെട്ടു. കോണ്‍ഗ്രസിലെ ചിലരും എന്‍കൗണ്ടറില്‍ സംശയം പ്രകടിപ്പിച്ചു. ഒടുവിലെന്തായി. ബട്‌ല ഹൗസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല എന്ന് കോടതി തന്നെ കണ്ടെത്തി. അന്ന് ആ എന്‍കൗണ്ടറിനെ പിന്തുണച്ചെത്തിയത് ബി ജെ പി മാത്രമായിരുന്നു. കോണ്‍ഗ്രസിന് ആ പിന്തുണ വലിയ രാഷ്‌ട്രീയ നേട്ടവുമായിരുന്നു.

രണ്ടാം സംഭവം:

കഴിഞ്ഞ മാസം പിണറായി വിജയന്റെ പോലീസ് മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു. അപ്പാഴുമെത്തി, ഇടത്, മൗദൂദി അച്ചുതണ്ടിന്റെ പാവാടാ സിദ്ധാന്തം. ഒരു വ്യത്യാസമുണ്ടായിരുന്നു. ബട്‌ല ഹൗസിലെ ആക്രമണത്തെ എതിര്‍ത്ത കമ്മി ബുജികള്‍ ഇവിടെ പിണറായി വിജയന്റെ നടപടിയെ ഐതിഹാസികമെന്നാണ് വിശേഷിപ്പിച്ചത്.’ ആ ഇരട്ടത്താപ്പ് എന്തായാലും അവിടെയിരിക്കട്ടെ. ആ വാക്ക് തന്നെ കമ്മിയുടെ പര്യായമായിക്കഴിഞ്ഞു. പിണറായി പോലീസിന്റെ ആ നടപടിയെ പിന്തുണച്ചെത്തിയ പ്രസ്ഥാനമാണ് എന്റേത്.

ഇനി വിഷയത്തിലേക്ക് …

ഹൈദരാബാദില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ ഘാതകര്‍ തെളിവെടുപ്പിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെടുന്നു. തെളിവെടുപ്പിനു കൊണ്ടുപോയ പോലീസുകാരില്‍ ഒരാളുടെ തോക്ക് തട്ടിപ്പറിച്ച അക്രമികളെ കീഴ്‌പ്പെടുത്താന്‍ പോലീസ് നടത്തിയ വെടിവയ്‌പില്‍ 4 പ്രതികളും മരിക്കുകയായിരുന്നു. ഈ പോലീസ് ഭാഷ്യം വിശ്വസിക്കാനാണ് ഇഷ്ടം.

എന്നാല്‍ ബട്‌ല ഹൗസിലെ പോലീസ് നടപടിയെ ആദ്യം പ്രകീര്‍ത്തിച്ച അതേ കോണ്‍ഗ്രസിലെ സ്വയം പ്രഖ്യാപിത അഭിനവ ബുദ്ധിജീവിയായ വി.ടി.ബല്‍റാമിന്റെയും ബിന്ദു കൃഷ്ണയുടെയും തൊലിക്കട്ടി അപാരം. വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെ തീര്‍ത്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ എന്തു പേരിട്ടു വിളിക്കും.

‘ഇനി മുതല്‍ നിയമപാലനവും നീതിയും ഇങ്ങനെ തന്നെ വേണം എന്ന നിലപാടിലല്ല സാറമ്മാരെ, തെലങ്കാന പോലീസിനെ പിന്തുണയ്‌ക്കുന്നത്. നാം സമീപകാലത്ത് കേള്‍ക്കുന്ന സ്ത്രീ പീഡന വാര്‍ത്തകളിലെ ക്രൂരതയും നീതി നടത്തിപ്പും കാണുന്നതിലുള്ള അമര്‍ഷവും വേദനയും കൊണ്ടാണ്.

പിണറായി വിജയന്റെ എന്‍കൗണ്ടര്‍ മാത്രമേ സത്യായിട്ടും സത്യമായുള്ളൂ കേട്ടോ.. അതിനോട് മാത്രം നമുക്ക് ഐക്യപ്പെട്ടാല്‍ മതി. ഇടത് മാധ്യമ, മനുഷ്യാവകാശ , നവലോക, അച്ചുതണ്ടുകാരെ, നിങ്ങള്‍ക്ക് നമോവാകം! കാരണം അറിയാല്ലോ.. ല്ലെ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.