Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നാട്ടറിവ് നാട്ടുവൈദ്യ പ്രദര്‍ശനമേളയും നാടന്‍പശു ദേശീയ സെമിനാറും തിരുവനന്തപുരത്ത് ഏഴുമുതല്‍ 15 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 02:44 pm IST
in Local News

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യസംഘടനാ പ്രതിനിധി സംഗമവും നാട്ടുചികിത്സാ ക്യാമ്പും നാടന്‍പശു ദേശീയ സെമിനാറും ഡിസംബര്‍ ഏഴുമുതല്‍ 14 വരെ തിരുവനന്തപുരത്ത് നടത്തും. വൈദ്യസംഘടനകളുടെ കൂട്ടായ്‌മയായ വൈദ്യമഹാസഭയുടെയും വിവിധ ചികിത്സാ പ്രസ്ഥാനങ്ങളുടേയും നാടന്‍പശു കര്‍ഷകസംഘടനകളുടേയും  ജൈവകൃഷി സംരഭകരുടേയും സംയുക്താഭിമുഖ്യത്തിലാണ് സംഗമം

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള മിത്രനികേതന്‍ സിറ്റി സെന്ററില്‍ പരമ്പരാഗത നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടെയും സംരക്ഷണത്തിനും പ്രചരണത്തിനും വൈദ്യമഹാസഭ ആരംഭിക്കുന്ന വിശ്വമഹാഗുരുകുലം നാട്ടുവൈദ്യപഠനകോഴ്‌സ് ഉദ്ഘാടനം നടക്കും. ഏഴിന് രാവിലെ 10 മണിക്ക് നാട്ടറിവ് നാട്ടുവൈദ്യ പ്രദര്‍ശനമേള അഡ്വ. വി. എസ്. ശിവകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിശ്വമഹാഗുരു കുലം പഠനകളരിയുടെ ഉദ്ഘാടനം നവകേരളം കര്‍മ്മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ഫിലിപ്പ് നിര്‍വ്വഹിക്കും. വൈദ്യകേസരി കരിങ്ങന്നൂര്‍ പ്രഭാകരന്‍വൈദ്യര്‍ ഭദ്രദീപം തെളിയിയ്‌ക്കും. നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ് കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍ നിര്‍വ്വഹിക്കും. വൈദ്യമഹാസഭ ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യര്‍ അദ്ധ്യക്ഷത വഹിക്കും.

സ്‌റ്റേറ്റ് റിസോര്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എന്‍.ബി. സുരേഷ് കുമാര്‍, നെഹ്‌റു യുവകേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അലിസാബ്രിന്‍, മര്‍മ്മശാസ്ത്ര ഗുരുനാഥന്‍ ഡോ. എ.കെ. പ്രകാശന്‍ ഗുരുക്കള്‍, പാരമ്പര്യ വൈദ്യസംഘടനാനേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ഗുരുകുല പഠനകളരിയില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. തോമസ് മാത്യു, പ്രൊഫ. എ.വിജയന്‍, പ്രൊഫ. പി. ഗോപാലകൃഷ്ണ പണിക്കര്‍, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, ആചാര്യ വിനയകൃഷ്ണ,  സിസ്റ്റര്‍ എലൈസ കുപ്പോഴയ്‌ക്കല്‍, യോഗാചാര്യ ഡി. ശ്രീകണ്ഠന്‍ നായര്‍,  ഡോ. സുരേഷ് കെ. ഗുപ്തന്‍, കെ.ബി. മദന്‍മോഹന്‍, കെ.വി.സുഗതന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

9 ന് രാവിലെ 9 മണിക്ക് നടക്കുന്ന നാട്ടറിവും നാട്ടുവൈദ്യവും ജീവന്റെ തുടിപ്പുകള്‍ സെമിനാര്‍ പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അനില്‍ വൈദിക്, വി.ടി. ശ്രീധരന്‍, കെ.തങ്കച്ചന്‍,  ഇ. കെ. മധു, ആര്‍. ഉത്തമന്‍, മടിക്കൈ കുമാരന്‍, ആര്‍. എസ്. ഗോപകുമാര്‍, സുഹറാബി, രാജുജോസഫ് മഞ്ഞപ്ര, അമ്പലമേട് കെ. രവീന്ദ്രനാഥന്‍, വി. വിജയകുമാര്‍,  പി. രജനി, വി. കെ. സുനില്‍കുമാര്‍ തുടങ്ങിയ വൈദ്യപ്രമുഖര്‍  പഠന ചികിത്സാ ക്യാമ്പിന് നേതൃത്വം നല്‍കും.

ഡിസംബര്‍ 11,12 തിയതികളില്‍ നബാര്‍ഡ്, കേരളസംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, കെ. എല്‍. ഡി. ബോര്‍ഡ്, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, സിസ, സേവ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാടന്‍പശു അധിഷ്ഠിതകൃഷിയും പഞ്ചഗവ്യചികിത്സയും ദ്വിദിന ദേശീയ സെമിനാര്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ചീപുരം പഞ്ചഗവ്യ വിദ്യാപീഠം കുലപതി ഗവ്യസിദ്ധാചാര്യ ഡോ. നിരജ്ഞന്‍ വര്‍മ്മ, ശിവഗിരിമഠം നിര്‍വ്വാഹക സമിതി അംഗം സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.  നബാര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. പി. സെല്‍വരാജ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ.എല്‍.ഡി. ബോര്‍ഡ്) മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് എന്നിവര്‍ മുഖ്യതിഥികളായിരിക്കും. സി.കെ. നാണു എം.എല്‍.എ. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡോ. എന്‍. ശുദ്ധോധനന്‍, പി. വിവേകാനന്ദന്‍ (സേവ, മധുര), ഡോ. പ്രസാന്‍ പ്രഭാകര്‍ (ധ്യാന്‍ ഫൗണ്ടേഷന്‍, കൊച്ചി),  ഡോ. സി. സുരേഷ് കുമാര്‍, ഡോ. ഇ. കെ. ഈശ്വരന്‍, ആര്‍. കൃഷ്ണകുമാര്‍ (ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്ര, ഈറോഡ്) തുടങ്ങിയ വിദഗ്ധര്‍ പങ്കെടുക്കും.

ഡിസംബര്‍ 13 മുതല്‍ 15 വരെ നടക്കുന്ന നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത ദേശീയ ശില്പശാല കോലാപ്പൂര്‍ കനേരി ശ്രീക്ഷേത്ര സിദ്ധഗിരി മഠം മഠാധിപതി സ്വാമി അദൃശ്യ കാട് സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. ഒറീസ, ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രമുഖ നാട്ടുവൈദ്യന്മാരുള്‍പ്പെടെ 150ല്‍ പരം പേര്‍ 9 ദിവസം നീളുന്ന പരിപാടികളില്‍ പങ്കാളികളായിരിക്കും. പഠനകളരി, ദേശീയ സെമിനാര്‍ പ്രവേശനം മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. നാട്ടറിവ് നാട്ടുവൈദ്യ പ്രദര്‍ശന മേള, നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ്, അപൂര്‍വ്വ ഔഷധങ്ങളുടെ പ്രദര്‍ശനം എന്നിവ കാണാന്‍ പ്രവേശനഫീസില്ല/ സൗജന്യമായിരിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.