ന്യൂദല്‍ഹി : നിയമ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇത്തരത്തില്‍ നീതി പീഠത്തിനു പുറത്ത് നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും ശശി തരൂര്‍ എംപി ട്വിറ്ററിലൂടെ അറിയിച്ചു.
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന് സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ട്. പ്രതികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു, പ്രതികള്‍ ആയുധം കൈയില്‍ കരുതിയിരുന്നോ തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവരുന്നതുവരെ അപലപിക്കരുതെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ല. പോലീസ് വെടിയുതിര്‍ത്തത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നടപടിയില്‍ ഹൈദരാബാദ് പോലീസിനെ അനുകൂലിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. വിഷയത്തില്‍ മധുര വിതരണം നടത്തുകയും കമ്മിഷണര്‍ വി.സി. സജ്ജനാര്‍ ഐപിഎസിനെ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
















