കോഴിക്കോട്: വീട്ടില്‍ ഒറ്റയ്‌ക്കുള്ളപ്പോള്‍ കടന്നു കയറി പള്ളി വികാരി ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ പരാതി. ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ വൈദികനെതിരെ ബലാത്സംഗ കേസെടുത്തു. ഫാ. മനോജിനെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയത്. ഫാ.മനോജ് കോഴിക്കോട് ചേവായൂര്‍ പള്ളി വികാരിയായിരിക്കെ തന്നെ ബലാത്സംഗം ചെയ്തുവെന്നാണു വീട്ടമ്മയുടെ പരാതി. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവം വിവാദമായതോടെ പള്ളി വികാരി സ്ഥാനത്ത് നിന്നു മാറ്റിയ വൈദികനെ ഉപരിപഠനത്തിനയച്ച് തടിയൂരിയിരിക്കുയാണ് സഭ.
2017 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം. ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ വാടകയ്‌ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മ.വീട്ടില്‍ ഒറ്റയ്‌ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പോലീസിന് പരാതി നല്‍കിയത്. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അവര്‍ മൊഴി നല്‍കി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.
















