കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ കീഴങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മലയാളി യുവതിയുണ്ടെന്ന് സ്ഥിരീകരണം. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ ഭാര്യ ആയിഷ എന്ന സോണി സെബാസ്റ്റ്യനാണ് കീഴടങ്ങിയത്.
തോറബോറ പ്രവിശ്യയില്‍ ഐ.എസിനെതിരെ യുഎസ് – അഫ്ഗാന്‍ സേന ആക്രമണം നടത്തുന്നതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അതേസമയം സോണിയയെ തിരികെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എഎന്‍ഐ അറിയിച്ചു. കീഴടങ്ങിയവര്‍ക്കിടയില്‍ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്‍ഐഎ പരസ്യപ്പെടുത്തിയ ഭീകരരുടെ പട്ടികയില്‍ ആയിഷയും ഉള്‍പ്പെട്ടിരുന്നു.
സോണിയയ്‌ക്കും ഭര്‍ത്താവിനുമെതിരെ കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഐഎസ്‌ഐസിലോ, ഐഎസ്‌ഐഎല്ലിലോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഇതുകൂടാതെ അഫ്ഗാന്‍ സൈന്യത്തിനു മുമ്പാകെ കീഴടങ്ങിയ ഭീകരരില്‍ വെറെയും മലയാളികള്‍ ഉള്ളതായും സംശയിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിനി നിമിഷയും ഭര്‍ത്താവ് ഇസ, മകള്‍ എന്നിവരും സുരക്ഷാസൈന്യത്തിനു മുമ്പാകെ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നിമിഷയുടെ അമ്മ ബിന്ദു ഫോട്ടോ കണ്ട് ഇവരാണെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: