കൊച്ചി: ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറിയെന്നും നിയമങ്ങള്‍ പാലിക്കാന്‍ ഇത്തരം ആപ്ലിക്കേഷനുകളെ ബാധ്യസ്ഥരാക്കുന്ന നടപടി വേണമെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ടെലിഗ്രാം ആപ്പ് നിരോധിക്കണെമന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമന് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സൈബര്‍ഡോം ഓപ്പറേഷന് ഓഫീസര്‍ എ. ശ്യാം കുമാര്‍ സത്യവാങ്മൂലം നല്‍കിയത്.
ക്രിമിനല്‍ കേസുകളില്‍ പോലീസ് ആവശ്യപ്പെട്ടാല്‍ വിവരം നല്കാന് ആപ്ലിക്കേഷനുകളെ ബാധ്യസ്ഥരാക്കുന്ന തരത്തിലുള്ള നടപടി അനിവാര്യമാണെന്നും പോലീസ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വാട്ട്സ്ആപ്പ് പോലെയുള്ള മെസേജിങ് ആപ്ലിക്കേഷനുകള്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ടെലിഗ്രാമില്‍ യൂസര്‍നെയിമാണ് വേണ്ടത്. ഇതു മൂലം ഉപഭോക്താവിന് രഹസ്യമായിരിക്കാന്‍ കഴിയും. ഗ്രൂപ്പ്, ചാനല്‍ അഡ്മിനുകളില്‍ നിന്നുപോലും തങ്ങളുടെ നമ്പര്‍ മറച്ചുവയ്ക്കാന്‍ ഇവര്‍ക്ക് കഴിയും. സാഹചര്യങ്ങളില്‍ അശ്ലീല വീഡിയോകളും സിനിമകളുമൊക്കെ പി
ടിക്കപ്പെടാതെ പങ്കുവയ്ക്കാന്‍ ടെലിഗ്രാമിലൂടെ കഴിയും. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ് അപ്പ് തുടങ്ങിയവപോലെ ടെലിഗ്രാം പോലീസുമായി സഹകരിക്കുന്നില്ല. ഇതിന്റെ സെര്‍വറുകള്‍ ഇന്ത്യക്ക് പുറത്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ടെലിഗ്രാം ഇതുവരെ ഒരു ഉപഭോക്താവിന്റെയും വിവരങ്ങള്‍ പോലീസിന് നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: