കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ തന്നെ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകരെ ട്വിറ്ററിലൂടെ വീണ്ടും ട്രോളി ടി.ജി. മോഹന്‍ദാസ്.
സെമിനാറില്‍ പങ്കെടുക്കാനെത്തിയ തന്നെ തടഞ്ഞത് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ക്ക് തന്നെ പേടിച്ചിട്ടൊന്നുമല്ല.. പിന്നെ ചെറിയൊരു ഭയം…, എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള മോഹന്‍ദാസിന്റെ ട്രോള്‍.
സംഭവത്തെ തുടര്‍ന്ന് നേരത്തെയും എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകരുടെ മുദ്രാവാക്ക്യത്തെ ട്രോളി ടി.ജി. മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ എന്നെ തടഞ്ഞുകൊണ്ട് എസ്എഫ്ഐക്കാര്‍ വിളിക്കുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം എന്നായിരുന്നു ട്വീറ്റ്. തന്നെ തടഞ്ഞുവച്ചിരുന്ന വിവരം ടി.ജി. മോഹന്‍ദാസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഭരണഘടനയും ജനാധിപത്യവും എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് കേന്ദ്ര സര്‍വകലാശാലയില്‍ ഇന്നും നാളെയുമായി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ മോഹന്‍ദാസിനെ തടഞ്ഞത്. അദ്ദേഹത്തെ കൂടാതെ ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍ അടക്കമുളളവരും സെമിനാറില്‍ വിഷയാവതരണം നടത്തുന്നുണ്ട്.
ബിജെപി അനുഭാവമുളള ഇവരെ സെമിനാറിലേക്ക് സര്‍വകലാശാല അധികൃതര്‍ ഏകപക്ഷീയമായി ക്ഷണിച്ചെന്ന് ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: