കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്കിയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരി സ്വദേശി ജോണിനെ ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കി സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. വൈത്തിരി പഞ്ചായത്തംഗം എല്‍സിയും സിപിഎം പ്രവര്‍ത്തകരും സംഘത്തില്‍ ഉണ്ടായിരുന്നു എന്നും ജോണ്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ജോണ്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം ഭാര്യ സക്കീനയുടെ ആത്മഹത്യയില്‍ പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇയാള്‍ വയനാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് സക്കീനയെ കണ്ടെത്തിയത്.
ഭാര്യയുടെ മരണം കൊലപാതകമാണെന്നു കരുതുന്നതായും അയല്‍വാസികളായ നാല് പേരെ സംശയമുണ്ടെന്നും ജോണിന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇതിനുള്ള പ്രതികാര നടപടിയാണ് ആക്രമിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ വൈത്തിരി പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: