കൊച്ചി: ശബരിമലയില്‍ ആചാരലംഘത്തിനായി കൊച്ചിയില്‍ എത്തിയ തൃപ്തി ദേശായിയും സംഘവും പോലീസ് സംരക്ഷണം നല്കിയില്ലെങ്കിലും ദര്‍ശനം നടത്തുമെന്ന് നിലപാടില്‍. തൃപ്തി ദേശായിക്കും സംഘത്തിനും പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ഡിസിപി ഔദ്യോഗികമായി അറിയിച്ചതോടെയാണ് ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കമിഷണര്‍ വിജയ് സാഖറെ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തു പുറത്തു ആയതിനാല്‍ ഡിസിപി ആണ് ഇപ്പോള്‍ കമ്മിഷണര്‍ ഓഫീസില്‍ എത്തിയിരിക്കുന്നത്. തൃപ്തി ദേശായി യുമായി അദ്ദേഹം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന് നിലപാടിലാണ് പോലീസ്.
രണ്ടു സ്വകാര്യ വാഹനത്തിലാണ് സംഘം എത്തിയത്. എന്നാല്‍ കമ്മീഷണര്‍ ഓഫീസില്‍ വച്ച് ഒരു വാഹന ഡ്രൈവര്‍ തുടര്‍ യാത്രയില്‍ നിന്നും പിന്മാറി. മറ്റൊരു ഡ്രൈവര്‍ ഇപ്പോഴും സ്ഥലത്തു ഉണ്ട്. സംഘം നെടുമ്പാശ്ശേരിയില്‍ എത്തുന്നതിനു വളരെ നേരത്തെ തന്നെ ബിന്ദു അമ്മിണി അവിടെ എത്തിയിരുന്നു. വാഹന സൗകര്യം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ബിന്ദു അമ്മിണി ആണെന്നാണ് സൂചന.
അതിനിടെ തൃപ്തിയുടേയും സംഘത്തിന്റെയും ഒപ്പം ശബരിമല സന്ദര്‍ശനത്തിന് ചേര്‍ന്ന ബിന്ദു അമ്മിണിക്കു നേരെ മുളക് സ്പ്രേ ചെയ്തു. ഇതേതുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് പോലീസിനോടൊത്തു പോയ ബിന്ദു അമ്മിണി ഇപ്പോള്‍ ജില്ലയ്ക്കു പുറത്തു എത്തിയതായും സൂചനയുണ്ട്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും പോലീസ് പറയാതെ മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്നുമാണ് ബിന്ദു അമ്മിണിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: