തിരുവനന്തപുരം: ഭക്തരെ സര്‍ക്കാര്‍ വീണ്ടും വെല്ലുവിളിക്കുകയാണെങ്കില്‍ എങ്ങനെ ചെറുക്കണമെന്ന് അറിയാമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ വിശ്വാസ സംരക്ഷണത്തിന് വിശ്വാസികള്‍ വേറെവഴി തേടുമെന്നും അദേഹം പറഞ്ഞു. ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ വലിയ ശക്തികളാണ് ശ്രമിക്കുന്നത്. ഇതു അനുവദിച്ച് നല്‍കാനാവില്ലെന്നും അദേഹം പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനപരിശോധന വിധിയുടെ മറവില്‍ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് കുമ്മനം നേരത്തെ വ്യക്തമാക്കിയിരുന്നു.യുവതികള്‍ ശബരിമലയില്‍ കയറാന്‍ വന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന ആചാരം തുടരുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.
പുന പരിശോധന വിധിയുടെ അര്‍ത്ഥം മുന്‍പുണ്ടായ വിധിക്ക് അപാകതയുണ്ടെന്നാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകടത്തരുത്. മുന്‍പുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും കുമ്മനം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: