Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കടമകളെ ദീപ്തമാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക by രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക
Nov 26, 2019, 06:39 am IST
in Vicharam

വിദ്യാഭ്യാസമുള്ള ജനതയാണ് രാജ്യത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത്.  മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുതിയ ഇന്ത്യയുടെ അടിത്തറ പാകാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തെ 33 കോടി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് വിദ്യാഭ്യാസത്തിലൂടെ നാം രൂപപ്പെടുത്തുന്നത്. മാനവികതയുടെ സ്തംഭങ്ങളായ സനാതന മൂല്യങ്ങള്‍ അവര്‍ക്കു പരിചയപ്പെടുത്തുമ്പോള്‍ മാത്രമാണ് അവര്‍ക്ക് തിളക്കമുള്ള ഭാവിയുണ്ടാകുന്നതും.

 ലോകത്തെ മിക്ക ജനാധിപത്യ രാജ്യങ്ങളും മൗലികാവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും അടിസ്ഥാന കടമകളെക്കുറിച്ച് മൗനം ദീക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. സോവ്യറ്റ്‌യൂണിയനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് നമ്മുടെ ഭരണഘടനയില്‍  കടമകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് കടമകളുടെ പ്രാധാന്യത്തെക്കുറിച്ച് എന്ന് വിവരിച്ചുകൊടുക്കാന്‍ കഴിയുന്നുവോ,  അതോടുകൂടി നമ്മുടെ ഒരുപാടു പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇന്ത്യാ കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മുടെ ഭരണഘടനാ കടമകള്‍  പ്രത്യക്ഷമോ പരോക്ഷമോ ആയി അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 33 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് ഒരു പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നിരിക്കുകയാണ്. നൂതനവും  മൂല്യാധിഷ്ഠിതവും, ഗവേഷണത്വര  പ്രോത്സഹിപ്പിക്കുന്നതുമായ ഈ പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ പുതിയ തുടക്കത്തിന് വഴിയൊരുക്കും. ആഗോളവേദിയില്‍ ഇന്ത്യ ഒരു വന്‍ ശക്തിയാണെന്നു തെളിയിക്കുന്നതിന് പുതിയ വിദ്യാഭ്യാസനയം പ്രതിജ്ഞാബദ്ധമാണ്.

വ്യത്യസ്തമായ ഓരോ കോണുകളിലും വൈവിധ്യമാര്‍ന്ന ആചാരങ്ങളും പാരമ്പര്യങ്ങളും നിലനില്‍ക്കുന്ന ഒരു ഉപഭൂഖണ്ഡമാണ് ഇന്ത്യ. ഇന്ത്യയിലേതുപോലെ ഇത്ര വര്‍ണ വൈവിധ്യം ലോകത്ത്  മറ്റ് എവിടെയും കാണുക പ്രയാസമാണ്. മാനവ നാഗരികതയുടെ ആധ്യാത്മിക ഭണ്ഡാകാരത്തിലേക്ക്  ഇന്ത്യന്‍ സംസ്‌കാരം കനത്ത സംഭാവനകളാണ് എക്കാലവും നല്‍കിയിട്ടുള്ളത്. അതിനാല്‍,  അവയെ സംരക്ഷിക്കുന്നതിന് നാം അര്‍പ്പണബോധമുള്ളവരാകേണ്ടിയിരിക്കുന്നു. ഈ സംസ്‌കാരം നമ്മുടെ ഋഷിമാരും ദിവ്യന്മാരും സൂഫികളും അവരുടെ വിശുദ്ധമായ ജീവിത ദര്‍ശനത്തിലൂടെ അഭംഗുരം നട്ടു നനച്ച ആധ്യാത്മികതയുടെ തുടര്‍ പ്രവാഹമാണ്.  ഇവിടെ ഓരോ 100 കിലോമീറ്ററും കഴിയുമ്പോള്‍ നമ്മുടെ നാട്ടുഭാഷ മാറുന്നു. നമ്മുടെ ഭക്ഷണശീലം മാറുന്നു, സംസ്‌കാരം മാറുന്നു. 1000 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോഴാകട്ടെ മറ്റൊരു ജീവിത ശൈലിയുടെ വ്യത്യസ്തമായ നിറങ്ങള്‍ ഒന്നാകെ ദൃശ്യമാകുന്നു. ഇങ്ങനെയെല്ലാം ആയിരിക്കുമ്പോഴും കാലങ്ങളായി നാം ഐക്യത്തിന്റെ ഒരൊറ്റ നൂലില്‍ ബന്ധിതരാണ്. ഐക്യം, ഒരുമ, സഹകരണം, സാഹോദര്യം, സത്യം, അക്രമരാഹിത്യം, ത്യാഗം, വിനയം, സമത്വം തുടങ്ങിയമൂല്യങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട്, വസുധൈവ കുടുംബകം എന്ന ചൈതന്യത്തില്‍ മുന്നോട്ടു പോകുവാന്‍ നമ്മുടെ സംസ്‌കാരം നമ്മെ പ്രചോദിപ്പിക്കുന്നു. 

ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ ഇന്ന് മനുഷ്യരെ അലട്ടുന്നുണ്ട്. ഈ ആശയങ്ങളും വിശുദ്ധകര്‍മ്മങ്ങളും മാത്രമാണ് ഈ സാഹചര്യത്തില്‍ നമ്മുടെ മുന്നിലുള്ള ഏക മാര്‍ഗ്ഗം. നാം ആഗോള നേതൃത്വസ്ഥാനത്തെത്തിയത് ചിന്തകളിലൂടെ മാത്രമാണ്, നാം ലോകം വീണ്ടും പിടിച്ചടക്കാന്‍ പോകുന്നതും നമ്മുടെ ഈ ചിന്തകള്‍ കൊണ്ടാണ്. അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ ലോകത്ത് നമുക്കു വിദ്യാഭ്യാസത്തിലൂടെ നമ്മുടെ മൂല്യങ്ങളെ എങ്ങനെ ഉയര്‍ത്താം എന്നത് വലിയ വെല്ലുവിളിയാണ്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തെ നമ്മടെ പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്.

 ഹിമാലയന്‍ മേഖലയിലുള്ള, വിദൂര ഗ്രാമത്തിലെ ഞാന്‍ പഠിച്ച പ്രൈമറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പകര്‍ന്നു നല്കുന്നതിനു മുമ്പു തന്നെ, എങ്ങനെ നല്ല പൗരന്മാരാകാം എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. പ്രാര്‍ത്ഥാനാ വേളയില്‍ എങ്ങനെ ദേശീയ പതാകയെ ബഹുമാനിക്കണം, ദേശീയ ഗാനത്തിന്റെ മഹത്വം എങ്ങനെ കാത്തു പരിപാലിക്കണം, പരിസരങ്ങള്‍ എങ്ങിനെ വൃത്തിയായി സൂക്ഷിക്കണം, എല്ലാവരുമായി എങ്ങിനെ ഒന്നിച്ചു പോകണം എന്നൊക്കെയാണ് ഞങ്ങളെ പഠിപ്പിച്ചത്. എല്ലാവിദ്യാര്‍ത്ഥികളിലും ശാസ്ത്ര അവബോധവും ജിജ്ഞാസയും വളര്‍ത്തുവാന്‍  അധ്യാപകര്‍ നന്നായി പരിശ്രമിച്ചിരുന്നു. അന്ന് ഭരണഘടനയില്‍ ചുമതലകളെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിരുന്നില്ല എന്നതു ശരി തന്നെ.  എന്നാലും നല്ല വ്യക്തിയാകുവാന്‍, നല്ല പൗരനാകുവാന്‍ ഏറ്റവും ആവശ്യം നല്ല മനുഷ്യനാവുകയാണെന്ന് അവര്‍ ഞങ്ങളെ കൃത്യമായിബോധ്യപ്പെടുത്തിയിരുന്നു. ഇന്നു സമൂഹത്തില്‍കാണുന്ന എല്ലാ തിന്മകള്‍ക്കും കാരണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. അതിവേഗം മാറുന്ന ആഗോള ചുറ്റുപാടില്‍  സാധാരണ പൗരന്മാര്‍ എന്നതില്‍ നിന്ന് ഉയര്‍ന്ന് ഡിജിറ്റല്‍ പൗരന്മാരാകുന്ന നമുക്ക് വരുംകാലത്ത് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തും.

കനത്ത വെല്ലുവിളികള്‍ നിറഞ്ഞ ആഗോള പരിസ്ഥിതിയില്‍,  ഇന്ത്യയുടെ  അനന്യമായ ജനസംഖ്യാ നേട്ടം നമ്മുടെ വിശേഷഭാഗ്യമാണ്. ഏറ്റവും അധികം യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ആഗോള മത്സരത്തിന്റെ ഈ കാലഘട്ടത്തില്‍  അതു നമ്മുടെ സവിശേഷ നേട്ടമാണെങ്കിലും,  ക്രിയാത്മകവും വ്യക്തവുമായ മാര്‍ഗ്ഗത്തില്‍ എങ്ങനെ യുവാക്കളെ പ്രചോദിപ്പിക്കും എന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.  

ഇന്ന് ഭരണഘടനാപരമായ ചുമതലകളെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുക മാത്രമല്ല, ഓരോരുത്തരും അവരവരുടെ ചുമതലകള്‍ പൂര്‍ണ സന്നദ്ധതയോടെയും ഗൗരവത്തോടെയും നിര്‍വഹിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കണം. 2055 വരെ അധ്വാനിക്കുന്ന ജനസംഖ്യ ഏറ്റവുംകൂടുതലുള്ള രാജ്യം എന്ന നേട്ടം  ഇന്ത്യയ്‌ക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ നമ്മുടെ യുവതലമുറയ്‌ക്ക്  അവരുടെ ഉത്തരവാദിത്തങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന ഗുണപരവും നവീനവും നൈപുണ്യാധിഷ്ഠിതവും ഉന്നത നിലവാരവമുള്ള വിദ്യാഭ്യാസം നല്കുന്നതില്‍ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്കിലേ ആഗോള മത്സരത്തിനായി വിദഗ്ധ മനുഷ്യവിഭവ ശേഷി സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. മൂല്യവര്‍ദ്ധിത വിദ്യാഭ്യാസത്തിലൂടെ നമ്മുടെ യുവാക്കള്‍ക്ക് ഏതു മേഖലയിലും മികവ് കൈവരിക്കാന്‍ സാധിക്കും. ഈ മികവ്,  രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ജീവിത പുരോഗതിയുടെ പുതുയുഗത്തെ വിളംബരം ചെയ്യും. 

 നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാന്യമുള്ള ഈ  സാഹചര്യത്തില്‍,  അധ്യാപകര്‍ക്കും വലിയ ധര്‍മ്മം അനുഷ്ഠിക്കാനുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍ ഇന്ത്യയെ തന്ത്രപ്രധാനമായി നിലനിര്‍ത്തിക്കൊണ്ടു പോവുക എന്നത് വെല്ലുവിളി നിറഞ്ഞ ഉദ്യമമാണ്. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ മാനുഷിക മൂല്യങ്ങള്‍ വികസിപ്പിച്ചു മാത്രമേ ഈ വെല്ലുവിളികളെ മറികടക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ. 

യോജിച്ച പ്രവര്‍ത്തനത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മനോഭാവം സമാധാനം സ്ഥാപിക്കും. ഈ സമാധാനമാണ് പുരോഗതിയിലേക്കുള്ള വഴിയൊരുക്കുക. സാമൂഹിക  ജീവിതത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെയും ചുമതലകളെയുംകുറിച്ചു അവബോധമുള്ളവരാകുക മാത്രമല്ല,  അവ സമാധാനപരമായി നിര്‍വ്വഹിക്കാനുള്ള ഇച്ഛാശക്തിയും നമുക്ക് കൂടിയേ തീരൂ. അതില്‍ നമ്മുടെ ജാതി, മതം, പ്രദേശം, ഭാഷ, ആചാരംതുടങ്ങിയവ  എന്തുമാകട്ടെ,  സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ഏവരെയും നാം സഹായിച്ചേ പറ്റൂ. പരസ്പര ധാരണയിലൂടെയും സഹായത്തിലൂടെയും മാത്രമെ രാജ്യപുരോഗതി ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു. നിരവധി രാജ്യങ്ങള്‍ പൗരബോധം എന്ന വിഷയം അവരുടെ വിദ്യാഭ്യാസ പരിപാടിയിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.  അവകാശങ്ങളും കടമകളും കുട്ടികള്‍ക്ക് വിശദീകരിക്കുക വഴി നാം അവരെസഹായിക്കുക മാത്രമല്ല, രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുക കൂടിയാണ് എന്നതില്‍ സംശയമില്ല.

രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക
രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക
കേന്ദ്ര മാനവവിഭവശേഷി മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.