ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ ശിവസേന കോണ്‍ഗ്രസ് സഖ്യധാരണയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍. ഹിന്ദുത്വ പ്രത്യയ ശാസ്ത്രങ്ങളെ പിന്തുടരുന്ന ശിവസേന കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ശിവസേനയുമായി സഖ്യമുണ്ടാക്കിയ ശേഷം ജയ് മാ ഭവാനി എന്ന് ചൊല്ലാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം വീര്‍ സവര്‍ക്കറുടെ നേട്ടത്തില്‍ കോണ്‍ഗ്രസ് അഭിമാനിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
നവംബര്‍ 30ന് ബിജെപി മഹാരാഷ്‌ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് ബിജെപിയ്‌ക്ക് കേവല ഭൂരിപക്ഷം തെളിയിക്കാനാകും. ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30-വരെയാണ് ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരി ഫഡ്‌നാവിസ് സര്‍ക്കാരിനു സമയം അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















