കാഞ്ഞങ്ങാട്: ക്ഷേത്രത്തിന്റെ വാട്സ് ആപ് ഗ്രൂപ്പില്‍ സ്വന്തം നഗ്‌ന ഫോട്ടോ അയച്ച സിപിഎം നേതാവിന്റെ നടപടി വിവാദമാകുന്നു. കാസര്‍കോട് വെള്ളരിക്കുണ്ട് ചീര്‍ക്കയം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വാട്സ് ആപ് ഗ്രൂപ്പിലാണ് സിപിഎം നേതാവായ വിനീത് കെ.വി. ലൈംഗികാവയവത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിന്റെ ഭാരവാഹികളും പ്രവര്‍ത്തകരുമായ നിരവധി സ്ത്രീകള്‍ ഗ്രൂപ്പിലുണ്ട്. സിപിഎം നേതാവിന്റെ നവോത്ഥാനത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയതോടെ വിനീത് ഗ്രൂപ്പ് വിട്ടു. അബദ്ധം പറ്റിയതെന്നാണ് വിശദീകരണം. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് വിശ്വാസികള്‍.
















