കൊച്ചി: അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രഹന കൊച്ചി ഐജി ഓഫിസിലെത്തി. ഇത്തവണ എന്തുവന്നാലും ശബരിമലയ്‌ക്ക് പോകുമെന്ന് അവര്‍ വെല്ലുവിളിച്ചു. ഉടന്‍ ഇതിനായി മാലയിടുമെന്നും അവര്‍ പറഞ്ഞു. ഈ മണ്ഡലകാലത്ത് തന്നെ കുടുംബസമേതം മല കയറുമെന്നും അവര്‍ വെല്ലുവിളിച്ചു.
നേരത്തെ, ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംസാരത്തിനിടയിലാണ് രഹ്ന ഫാത്തിമ വിശ്വാസ ലംഘനം നടത്താന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.
തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പോലീസ് ഉറപ്പ് തന്നിരുന്നു.ആദ്യം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ വരാനായിരുന്നു നിര്‍ദേശം.അവിടെ നിന്ന് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും താന്‍ ജില്ലാ കലക്ടര്‍ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവര്‍ക്ക് സന്ദേശം നല്‍കിയിരുന്നതായും സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെ അറിയിച്ചു.
താന്‍ പുറപ്പെടും മുന്‍പും വിവരം ഇരുവരെയും അറിയിച്ചിരുന്നു.പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവില്‍ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയാണെന്ന് പോലും മനസില്ലാക്കാന്‍ കഴിഞ്ഞില്ല.മല കയറാന്‍ പോലീസ് നല്ല രീതിയില്‍ സഹായിച്ചു.പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോള്‍ പിന്നെ പോകാന്‍ പറ്റാതെ വന്നു. അതാണ് പിന്മാറിയതെന്ന് ഇവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
















