സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളില്‍ നിന്ന് നോക്കുകൂലി ഈടാക്കുന്ന ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരെന്ന് മേലങ്കി അണിയുന്ന പിണറായി സര്‍ക്കാരാണ് തൊഴിലാളികളെ തന്നെ ഇത്തരത്തില്‍ ചൂക്ഷണം ചെയ്യുന്നത്. ട്രോളര്‍മാരില്‍നിന്ന് 150 രൂപ നോക്കുകൂലി വാങ്ങിയിരുന്ന കാലം തൊട്ട് ഹിന്ദു ഐക്യവേദി ഇത് വിഷയമാക്കിയിരുന്നു. തൊഴിലാളി വര്‍ഗ്ഗ ദേവസ്വം ബോര്‍ഡ് ആ നോക്കുകൂലി ഇപ്പോള്‍ 200 ആക്കി. ചുമന്നു വലയുന്നവന്ന് വെറും 700 രൂപ കിട്ടുമ്പോള്‍ ദേവസ്വം ജന്മിക്ക് മേലനങ്ങാതെ 200 രൂപ പാട്ടം കൊടുക്കണമെന്നും ശശികല ടീച്ചര്‍ വിമര്‍ശിച്ചു.
മിടുക്കരായവര്‍ ട്രാക്റ്ററില്‍ കേറിപ്പോകുന്നു. ഭക്തരെ കൊണ്ടുപോകാന്‍ ട്രാക്റ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ, അത്തരത്തില്‍ ട്രാക്റ്റര്‍ യാത്രകള്‍ ധാരാളം നടത്തുന്നു. പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശമോ ധൈര്യമോ ട്രോളിക്കാര്‍ക്കില്ലെന്നും ടീച്ചര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
150 രൂപ നോക്കുകൂലി വാങ്ങിയിരുന്ന കാലം തൊട്ട് ഹിന്ദു ഐക്യവേദി ഇത് വിഷയമാക്കിയിരുന്നു .തൊഴിലാളി വര്‍ഗ്ഗ ദേവസ്വം ബോര്‍ഡ് അത് 200 ആക്കി . ചുമന്നു വലയുന്ന വന്ന് വെറും 700 രൂപ കിട്ടുമ്പോള്‍ ദേവസ്വം ജന്മിക്ക് മേലനങ്ങാതെ 200 രൂപ പാട്ടം കൊടുക്കണം. മിടുക്കരായവര്‍ ട്രാക്റ്ററില്‍ കേറിപ്പോകുന്നു. ഭക്തരെ കൊണ്ടുപോകാന്‍ ട്രാക്റ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ അത്തരത്തില്‍ ട്രാക്റ്റര്‍ യാത്രകള്‍ ധാരാളം നടത്തുന്നു. പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശമോ ധൈര്യമോ ട്രോളിക്കാര്‍ക്കില്ലാതെ പോയി ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ …..?
















