മുംബൈ: മഹാരാഷ്ട്രയിലെ സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സമനില തെറ്റി കോണ്‍ഗ്രസ്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായതിന് പിന്നാലെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്തിനു പുറത്തേക്ക് കടത്താനാണ് നീക്കംമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറുള്പ്പടെ എന്‍സിപിയിലെ പലരുമായി തങ്ങളുടെ എംഎല്‍എമാര്‍ക്ക് അടുപ്പമുള്ളതിനാല്‍ സഖ്യസര്‍ക്കാരിനെ പിന്തുണച്ച് ഇവര്‍ രംഗത്തെത്തുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ് ഘടകം. കോണ്‍ഗ്രസ് എന്‍സിപി മുന്‍കാല സംഖ്യം ഇതിനു കാരണമാണ്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഇന്ന് ഗവര്‍ണറെ കാണാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി എന്‍സിപി, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
അഭിഷേക് മനു സിങ്വിയുള്പ്പെടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ മാറ്റം ഇനിയും വിശ്വസിക്കാനായിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രക്ക് ആവിശ്യം ഒരു സുസ്ഥിര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: