ദുബായ്: പാലസ്തീനിലെ ജിഹാദി ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ സൗദി രംഗത്ത്. അന്താരാഷ്‌ട്ര മനുഷ്യാവകാശനിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെതിരെ പ്രതിരോധത്തിന് ലോകം തയ്യാറാകണമെന്നാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീനെ സംരക്ഷിക്കാനും ലോക രാഷ്‌ട്രങ്ങള്‍ തയാറാകണമെന്നും മന്ത്രിസഭയോഗം ആവശ്യപ്പെട്ടു. ജിഹാദികളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേലിന്റെ വാദം അംഗീകരിക്കാനാകില്ല.
പാലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിനെതിരെ അന്തിമയുദ്ധം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന തിരിച്ചടിക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. എന്നാല്‍, യു.എസിന്റെ നീക്കം പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി അയ്‌മാന്‍ സഫാദിയും മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം നിയമ ലംഘനമല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുഖ്യ കമാന്‍ഡര്‍ ബഹ അബു അല്‍ അത്തയെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെയാണു കനത്ത റോക്കറ്റാക്രമണം പലസ്തീന്‍ നടത്തിയിരുന്നു. തുടരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു.
പലസ്തീന്റെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറിനെ വക വരുത്തിയതിന്റെ പ്രതികാരമായാണ് പലസ്തീന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ഗസയ്‌ക്ക് സമീപം ഷെജയ്യയില്‍ നടന്ന എയര്‍ സ്ട്രൈക്കിലാണ് മുതിര്‍ന്ന ഫലസ്തീന്‍ കമാന്‍ഡറായ ബഹാ അബു അല്‍ അത്തയെയും ഭാര്യയെയുംമഫ മകനേയും ഇസ്രയേല്‍ കഴിഞ്ഞ ദിവസം രാവിലെ ബോംബിട്ട് കൊന്നത്. ഇസ്രയേലിനു നേര്‍ക്ക് അത്തയും സംഘവും ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഭീകരനും സംഘവും കൊല്ലപ്പെട്ടത്.
















