പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളില്‍ നിന്ന് നോക്കി കൂലി ഇടാക്കി ലക്ഷങ്ങള്‍ കൊയ്ത് ദേവസ്വം ബോര്‍ഡ്. ശാരീരിക അവശതകളുള്ളവര്‍ക്ക് ദര്‍ശനത്തിനായാണ് ഡോളി സംവിധാനം ഏര്‍പ്പെടുത്തിരിക്കുന്നത്. തീര്‍ത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന ഈ തൊഴിലാളികള്‍ക്ക് ഒരു സഹായവും നല്‍കാതെ ഇവരുടെ വിയര്‍പ്പിന്റെ ഓഹരി കൈപ്പറ്റുകയാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ചെയ്തു വരുന്നത്.
ശബരിമലയില്‍ ഏറ്റവും കഠിനമായി അധ്വാനിക്കുന്ന ഇവരെ ദേവസ്വം ബോര്‍ഡ് അടിമകളായാണ് കാണുന്നത്. ഓരോ ഡോളി യാത്രയ്‌ക്കും ഇരുന്നൂറ് രൂപ വീതം ദേവസ്വം ബോര്‍ഡില്‍ അടച്ചെങ്കില്‍ മാേ്രത അനുമതി നല്‍കൂ. ഡോളി ഉള്‍പ്പടെയുള്ള എല്ലാ സംവിധാനവും തൊഴിലാളികള്‍ തന്നെ കൊണ്ടുവന്നം അതിനു ശേഷമാണ് ദേവസം ബോര്‍ഡിന്റെ കൈയ്യിട്ടുവാരല്‍.
മുമ്പ് തീര്‍ത്ഥാടകരെ ചുമക്കുന്നതിനുള്ള കസേര ദേവസ്വം ബോര്‍ഡ് നല്‍കിയിരുന്നു. ഇത്തരത്തില്‍ തോഴിലാളികളെ എല്ലാദിവസവും പിഴിഞ്ഞിട്ടും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതര്‍ നല്‍കിയിട്ടില്ല.രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കിടക്കാനായി നല്‍കിയത് ചെറിയ ഒരു പന്തല്‍ മാത്രം. ഒരു തീര്‍ത്ഥാടകനെ നാല് പേര്‍ ചേര്‍ന്ന് മലയില്‍ കൊണ്ടുപോകുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്നത് 700 രൂപയാണ്. അഞ്ച് വര്‍ഷം മുമ്പുള്ള ഈ കൂലി പുതുക്കാനും ബോര്‍ഡ് തയ്യാറല്ല.
















