കൊച്ചി: മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കാന്‍ പാകത്തിന് കേരളത്തില്‍ ഇസ്ലാമിക ഭീകരതയെ വളര്‍ത്തിയത് സിപിഎം. ഇസ്ലാമിക ഭീകരരാണ് മാവോയിസ്റ്റുകളെ വളര്‍ത്തുന്നതെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്‌ക്കു പിന്നാലെ കേരളത്തിലെ റെഡ് ജിഹാദിനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി.
കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളാണ് അബ്ദുള്‍ നാസര്‍ മദനി. ഇസ്ലാമിക തീവ്രവാദത്തിന് നല്‍കുന്ന പിന്തുണ നേരിട്ടു പ്രകടമായത് മദനിയുമായുള്ള ചങ്ങാത്തത്തിലൂടെയാണ്. മദനിയുടെ ഐഎസ്എസ് എന്ന ഭീകര സംഘടനയാണ് പൂന്തുറ കലാപത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നും മദനിയുടെ പ്രസംഗമാണ് അതിന് വഴിമരുന്നിട്ടതെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് 92ല്‍ ഐഎസ്എസിന് വിലക്ക് വന്നതോടെയാണ് ആ സംഘടനയെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി( പിഡിപി)യാക്കി മദനി മാറ്റിയതും രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ലേബലില്‍ മത ഭീകരത ഒളിപ്പിച്ചതും.
അതിന് തൊട്ടടുത്ത വര്‍ഷമാണ് ( 1993) കെ.ആര്‍. നാരായണന്‍ ഉപരാഷ്‌ട്രപതിയായതിനെത്തുടര്‍ന്ന് അദ്ദേഹം കൈവശം വച്ചിരുന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് മുസ്ലിം വോട്ട് ലക്ഷ്യമിട്ട് സിപിഎം താത്വിക ആചാര്യനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചത്. ഇന്ത്യയെ മോചിപ്പിക്കാന്‍ ഗാന്ധിജി രാമരാജ്യ സങ്കല്പം എങ്ങനെയാണോ ഉപയോഗിച്ചത് അതുപോലൊരു മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് മദനി ഇസ്ലാമിക വിശ്വാസം ഉപയോഗിക്കുന്നതെന്നാണ് ഇഎംഎസ് പറഞ്ഞത്.
അങ്ങനെ മദനിയെ മഹാത്മാഗാന്ധിക്കു തുല്യനാക്കി ഇസ്ലാമിക ഭീകരതയ്‌ക്ക് മാന്യത നല്‍കിയത് ഇഎംഎസായിരുന്നു. ഇതേ മദനിയാണ് അറുപതു പേരുടെ ജീവനെടുത്ത കോയത്തമ്പത്തൂര്‍ സ്‌േഫാടനക്കേസിലും ബെംഗളൂരു സ്‌ഫോടനക്കേസിലും അടക്കം പ്രതിയായി ഇന്നും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നത്.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മദനിയുമായി സിപിഎം കൈകോര്‍ത്തു. പൊന്നാനിയില്‍ മദനിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിടുകയും ചെയ്തു.
മദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് പാസാക്കിയത്. സമീപകാലത്ത് മദനിയെ മന്ത്രി കെ. ടി ജലീല്‍ അടക്കം പോയി കണ്ടതും വലിയ വിവാദമായിരുന്നു.
2017ല്‍ പരോളില്‍ ഇറങ്ങിയതോടെ സിപിഎം നേതാക്കളുടെ പട തന്നെ മദനിയെ കാണാന്‍ ഒഴുകിയെത്തി. മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ പതിനെട്ടു ലക്ഷം രൂപ വേണമായിരുന്നു. ഇത് നല്‍കാന്‍ ആവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞതോടെ സ ൗജന്യമായി സുരക്ഷ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇങ്ങനെ അറിയിച്ചത്. ഇതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
















