Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ല; അതൃപ്തി പ്രകടിപ്പിച്ച് നിയമസഭാസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 05:31 am IST
in Kerala

തിരുവനന്തപുരം: സാംസ്‌കാരിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കുന്നില്ലെന്ന് മോന്‍സ്‌ജോസഫ് അധ്യക്ഷനായ നിയമസഭാസമിതി. വകുപ്പുകളുടെ നിരുത്തരവാദിത്തമായ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി നിയമസഭയില്‍ സമര്‍പ്പിച്ചത്. 

സാംസ്‌കാരിക വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലാണ് സമിതി ഏറെ അതൃപ്തി പ്രകടിപ്പിച്ചത്. നിയമസഭയുടെ നടപടി ക്രമമനുസരിച്ച് ഓരോ വകുപ്പും പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍, സ്ഥാപനങ്ങളുടെ വാര്‍ഷിക, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ നിശ്ചിത കാലയളവിനുള്ളില്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, സമയബന്ധിതമായി അവ സമര്‍പ്പിക്കുന്നതില്‍ ഗുരുതരവീഴ്ചയാണ് സാംസ്‌കാരിക കാര്യ വകുപ്പ് വരുത്തിയിട്ടുള്ളതെന്ന് സമിതിയുടെ അഞ്ചാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

  സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അഞ്ച് ജവഹര്‍ബാലഭവനുകള്‍, കേരള സാഹിത്യ അക്കാദമി, ശ്രീനാരായണ ഇന്റര്‍നാഷനല്‍ സ്റ്റഡി സെന്റര്‍, ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, മൊയീന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്, മലയാളം മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കുന്നില്ലെന്നാണ് സമിതി കണ്ടെത്തിയത്. ചില സ്ഥാപനങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പോലും സമര്‍പ്പിക്കുന്നില്ല. മൂന്ന് മാസത്തിനകം ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് കുടിശിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അധിക വിവരം ആവശ്യപ്പെട്ടാലും മറുപടി നല്‍കുന്നതിലും നിഷേധാത്മകമായ സമീപനമാണ് വകുപ്പ് സ്വീകരിക്കുന്നത്. റിപ്പോര്‍ട്ട് വൈകിയതിലുള്ള കാലതാമസ പത്രിക ലഭ്യമാക്കാന്‍ സാംസ്‌കാരിക വകുപ്പിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുന്നത് കാര്യക്ഷമതയില്ലായ്‌മ വ്യക്തമാക്കുന്നതാണ്. ഇതുസംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയില്‍ നിന്നും സമിതി വിശദീകരണം തേടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അതാതുവര്‍ഷം തയാറാക്കാതെ കുറെ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് തയാറാക്കി സഭയില്‍ സമര്‍പ്പിക്കുന്ന പ്രവണത പല സ്ഥാപനങ്ങളും പുലര്‍ത്തിവരുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച വിശദവിവരം സമിതിക്ക് ഉടന്‍ ലഭ്യമാക്കണം. വകുപ്പില്‍ ലഭ്യമാക്കുന്ന റിപ്പോര്‍ട്ടുകള്‍ താമസിക്കാതെ മേശപ്പുറത്ത് വയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളുടെ വാര്‍ഷിക, ഓഡിറ്റ് റിപ്പോര്‍ട്ടുകളും നിയമസഭയുടെ ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാലപരിധികള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തില്‍ സമിതി അസംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്തെ കല്‍പിത സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമിതിക്ക് സമര്‍പ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.