ആലപ്പുഴ: മാവോയിസ്റ്റുകള്‍ക്ക് വെള്ളവും, വളവും നല്‍കി വളര്‍ത്തുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി വിലപിക്കുമ്പോള്‍ ജിഹാദി സംഘങ്ങള്‍ക്കും, മാവോവാദികള്‍ക്കും പച്ചപിടിക്കാന്‍ അവസരമൊരുക്കിയത് ഇഎംഎസ് മുതല്‍ ജി. സുധാകാരന്‍ വരെയുള്ള നേതാക്കള്‍.
സംഘടിത വോട്ടുബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി ലോകം ഭയക്കുന്ന കൊടുംഭീകരന്‍ ബിന്‍ലാദനെ മഹത്വവല്‍ക്കരിച്ച് കവിത എഴുതുക മാത്രമല്ല, ജിഹാദികളുടെ കൈയടി ലഭിക്കുന്നതിനായി ഹൈന്ദവ സംന്യാസിമാരേയും തന്ത്രിമാരേയും അവഹേളിക്കുകയും ചെയ്തു ജി. സുധാകരന്‍.
ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ പലയിടത്തും ഹര്‍ത്താല്‍ നടത്തി. അക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടയായിരുന്നു സദ്ദാം. ഇസ്ലാമിക ലോകം പോലും വെറുക്കുന്ന, കൊടുംഭീകരരും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിശുദ്ധരായി മാറി.
കേരളത്തില്‍ വേരു പിടിക്കാതെപോയ മാവോയിസത്തിനും, നക്‌സലിസത്തിനും അടിത്തറയുïാക്കിക്കൊടുക്കുന്നത് കേരളത്തില്‍ ചില ഇസ്ലാമിക സംഘടനകളാണ്. ഇസ്ലാമിക സത്വത്തില്‍ വിശ്വസിക്കുകയും എന്നാല്‍, മതേതരവാദിയാണെന്ന് അഭിനയിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മതതീവ്രവാദ സംഘടനകള്‍ അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അര്‍ബന്‍ മാവോയിസവും, കപട മനുഷ്യാവകാശങ്ങളുമൊക്കെയാണ്. കെഇഎന്‍, സുനില്‍ പി. ഇളയിടം, പി.കെ. പോക്കര്‍ തുടങ്ങിയവര്‍ ഒളിച്ചുകടത്തുന്ന ഇരവാദമാണ് സിപിഎമ്മിനുള്ളില്‍ പോലും മത, മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞുകയറുന്നതിനിടയാക്കിയത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ ഇരകളാണെന്നും അതിനാല്‍ ഇരകളുമായി ഐക്യപ്പെടുകയാണ് വേïതെന്നുമായിരുന്നു കെഇഎന്‍ കുഞ്ഞഹമ്മദിന്റെ കപട സിദ്ധാന്തം. ഈ ഇരവാദം ഫലത്തില്‍ ഗുണം ചെയ്തത് മതതീവ്രവാദ സംഘടനകള്‍ക്കാണ്.
ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ വനിതാമതിലിന് കെഇഎന്‍ നല്‍കിയ സൈദ്ധാന്തിക ഭാഷ്യം നവോത്ഥാനമെന്നാല്‍ ഇസ്ലാമികതയിലേക്കുള്ള മാറ്റം എന്നതായിരുന്നു. ചില ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. അവര്‍ക്ക് ആശയ പരിസരം ഒരുക്കിക്കൊടുക്കുന്നതാകട്ടെ സിപിഎമ്മിലെ ബുദ്ധിജീവികളും, ഒരു വിഭാഗം നേതാക്കളുമാണെന്നതാണ് യാഥാര്‍ഥ്യം.
















