ഒരേ കാലഘട്ടത്തില്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഉറ്റസുഹൃത്തക്കളുമായിരുന്നു മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, പ്രിയദര്ശന് എന്നിവര്‍. ഈ സംഘം മാത്രമല്ല ഇപ്പോള്‍ സിനിമ രംഗത്ത് സജീവം. ഇവരുടെ മക്കള്‍ ഇന്ന് സിനിമ ലോകത്തെ പുതുതലമുറയിലെ സജീവ സാന്നിധ്യം കൂടിയാണ്. രക്ഷിതാക്കളുടെ വിലാസത്തിനപ്പുറം ചലച്ചിത്ര ലോകത്ത് തനതായ വേറിട്ട വഴി കണ്ടെത്തി മുന്നേറുകയാണ് ഈ യുവത്വങ്ങള്‍.
പ്രണവ് മോഹന്‍ലാല്‍
ബാല്യകാല അഭിനയത്തിലൂടെ തന്നെ മലയാളി മനസുകളില്‍ ഇടം നേടിയ താരമാണ് പ്രണവ്. 2002ല്‍ ഇറങ്ങിയ ഒന്നാമന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലത്തെ അഭിനയിച്ച് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന പ്രണവിന് പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു.
ഇടക്കാലത്തേക്ക് സിനിമ വിട്ട് പഠനത്തില്‍ ശ്രദ്ധിച്ചെങ്കിലും 2015ല്‍ പാപനാശം, ലൈഫ് ഓഫ് ജോസ്കുട്ടി എന്നീ സിനിമകളില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2018ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ അഭിനയത്തിന് മികച്ച നടനുള്ള സിനിമ അവാര്‍ഡും കരസ്ഥമാക്കി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഗസ്റ്റ് റോളായി വന്ന് തിയേറ്ററുകള്‍ ഇളക്കിമാറിക്കാനും ഈ പ്രതിഭയ്ക്ക് സാധിച്ചു. അരുണ്‍ഗോപിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും നായകനായി ശ്രദ്ധേയമായി പ്രണവ്. മോഹന്‍ലാലിന്റെ റീലിസിനൊരുങ്ങുന്ന മരയ്ക്കാര്‍: അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മോഹന്‍ലാലിനെ പോലെതന്നെ വിനയവും ചിരിയും നിറച്ച മുഖവുമായി മാത്രമേ പ്രണവിനെ പൊതുവേദികളില്‍ കാണാന്‍ സാധിക്കുൂ. ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് സിനിമയിലെക്ക് തിരിച്ചെത്തിയ പ്രണവ് അഭിനയത്തിനു പുറമെ തന്റെ ചിത്രമായ ആദിയില്‍ ഗാനമെഴുതി ആലപിക്കുകയും ചെയ്തു.
കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ സിനിമയില്‍ കീര്‍ത്തി സുരേഷില്ലാത്ത ഒരു സിനിമ പ്രോജക്റ്റ് ഇന്ന് വിരളമാണ്. ഇങ്ങനെ ഒരു ആമുഖം മാത്രം മതി 2019ലെ മികച്ച നടിക്കുളള ദേശീയ പുരസ്കാരം കീര്‍ത്തിയെ തേടി എത്തിയത്തിന്റെ കാരണം വ്യക്തമാക്കാന്‍. നിര്‍മാതാവും നടനുമായ സുരേഷിന്റെയും നടി മേനകയുടെയും മകള്‍ എന്നു പറയുന്നതാണ് കീര്‍ത്തിക്ക് പ്രിയമെങ്കിലും ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ വന്‍ ആരാധക വൃന്ദത്തെയും ജനശ്രദ്ധയും നേടാന്‍ താരത്തിനായി.
ബാലതാരമായി ഏതാനും സിനിമകളില്‍ അഭിനയിച്ചെങ്കിലും അത് തുടര്‍ന്നില്ല. ചെന്നൈയിലും തിരുവനന്തപുരത്തുമായി സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഫാഷന്‍ ഡിസൈനിങ് രംഗത്തേയ്ക്ക് മാറുകയായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ദീലിപ് ചിത്രമായ കുബേരനിലെ വേഷത്തിനു ശേഷം 2013ലാണ് കീര്‍ത്തി സിനിമയിലെക്ക് തിരിച്ചുവരുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി 2014ല്‍ റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടി. തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ താരത്തിനു കഴിഞ്ഞു. 2018ല്‍ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിന് ദേശീയ അവര്‍ഡും നേടി. സിനിമയിലെക്കുളള രണ്ടാം വരവിനു ശേഷമുള്ള ഈ ചെറിയ കാലയളവില്‍ ഇരുപതിലേറെ സിനിമകള്‍ ചെയ്യാനും കീത്തിക്കായി. മൈദാന് എന്ന ഹിന്ദി ചിത്രമുള്‍പ്പെടെ അഞ്ചിലേറെ സിനിമകളാണ് വരും വര്‍ഷത്തില്‍ റീലിനൊരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലെ മുന്‍നിര നായകരോടൊപ്പം അഭിനയിക്കാനും ദേശീയ പുരസ്കാരമുള്‍പ്പെടെ പത്തിലേറെ പുരസ്കാരങ്ങളും കീര്‍ത്തിക്ക് നേടാനായി.
കല്യാണി പ്രിയദര്ശന്
ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്റേയും ലിസിയുടേയും മകളാണ് കല്യാണി. അഭിനയത്തിനപ്പുറമുള്ള മേഖലകളിലൂടെയാണ് കല്യാണി സിനിമയിലെക്കെത്തുന്നതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഒരു ഇടം സിനിമ ലോകത്ത് സൃഷ്ടിക്കാന്‍ കല്യാണിക്കായി. 2013ലെ ഋതിക്ക് റോഷന് ചിത്രമായ കൃഷ് 3 ല്‍ അസിസ്റ്റന്റ പ്രൊഡക്ഷന്‍ ഡിസൈനായി സിനിമയിലേക്ക് എത്തിയ കല്യാണി മൂന്നു വര്‍ഷത്തിനു ശേഷം 2016ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ഇരുമുഖനില്‍ സഹ കലാ സംവിധായകയായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2017ല്‍ അഭിനയജീവിതം കുറിച്ച ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ രണ്ടു പുരസ്കാരങ്ങളും നേടാനായി. ആറു വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപി, ശോഭന എന്നിവരെ ഒന്നിപ്പിച്ച് സത്യന് അന്തക്കാാടിന്റെ മകന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്കും കടന്നുവരാന്‍ ഒരുങ്ങുകയാണ് കല്യാണി.
നിരഞ്ജന് രാജു
പിതാവ് മണിയന് പിള്ള രാജു നിര്‍മിച്ച് രജപുത്ര രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന് രാജുവിന്റെ സിനിമ പ്രവേശം. ആദ്യസിനിമയ്ക്കു ശേഷം മലയാള ചലചിത്രരംഗത്ത് സജീവമായി നിരഞ്ജന്. ഷെബി സംവിധാനം ചെയ്ത ബോബി എന്ന ചിത്രത്തില്‍ നായകനായിരുന്നു നിരഞ്ജന്. ചിത്രം പ്രക്ഷേക ശ്രദ്ധ നേടുകയും ചെയ്തു. തൊട്ടു പിന്നാലെ സൂത്രക്കാരന്‍, ഫൈനല്‍സ്, സകലകലാശാല, മറഡോണ, ബിലാത്തിക്കഥ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ നായക പ്രധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: