മൂന്നാം അദ്ധ്യായം നാലാം പാദം
സഹകാര്യന്തര വിധ്യധികരണംഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.
സൂത്രം സഹകാര്യന്തര വിധി: പക്ഷേണ തൃതീയം തദ്വതോ വിധ്യാദിവത്
മറ്റൊരു സഹകാരി കാരണമായി തൃതീയമായ മൗനത്തെ ഒരു പക്ഷത്തില്‍ ജ്ഞാനിക്ക് മറ്റ് വിധികളെ
പോലെ വിധിക്കേണ്ടതാണ്.ബ്രഹ്മവിദ്യയ്ക്ക് ഏതൊക്കെ ആ ശ്രമത്തിലുള്ളവര്ക്കാണ് അധികാരമെന്ന് ഇവിടെ വ്യക്തമാക്കുന്നു.
ആദ്യം ഒരു പൂര്‍വ്വ പക്ഷത്തെ അവതരിപ്പിച്ച ശേഷം അതിന് മുപടി നല്കുന്നു ബൃഹദാരണ്യകോപനിഷത്തില്‍ ‘തസ്മാദ്
ബ്രാഹ്മണ ഃ പാണ്ഡിത്യം നിര്‍വിദ്യ ബാല്യേന തിഷ്ഠാ സേത,ബാല്യം ച പാണ്ഡിത്യം ച നിര്വിദ്യാഥമുനി: അമൗനം ച മൗനം ച നിര്വിദ്യാഥബ്രാഹ്മണഃ ‘ അതിനാല്‍ ബ്രഹ്മത്തെ അറിയാനാഗ്രഹിക്കുന്ന ബ്രാഹ്മണന് ഗുരുവില്‍ നിന്ന് അറിവിനെ നേടണം.
താന്‍ വലിയ അറിവുള്ള ആളാണെന്ന ഭാവത്തേയും കുട്ടിക്കളികളെയും വെടിഞ്ഞ് മനനശീലനായ മുനിയാ
യിത്തീരണം. പിന്നെ മൗനത്തേയും മൗനമില്ലായ്മയേയും വിട്ട് ബ്രഹ്മജ്ഞാനിയായിത്തീരും.
ഇവിടെ പാണ്ഡിത്യത്തെ അവശ്യ കര്‍ത്തവ്യമായി പറഞ്ഞിട്ടുണ്ട്. മൗനത്തെ അതുപോലെ പറഞ്ഞിട്ടില്ല. മൗനം അവശ്യ കര്‍ത്തവ്യമാണോ എന്ന് സംശയിക്കുന്നു. ഇ
തിനു അനുമതിയായി കണക്കാക്കണമെന്നാണ്
പൂര്‍വ്വ പക്ഷത്തിന്റെ വാദം.
എന്നാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. വിദ്യയ്ക്ക് സഹകാരിയായി
ബാല്യത്തേയും പാണ്ഡിത്യത്തേയും വിധിച്ചിട്ടുള്ളതു
പോലെ മുനിഃ എന്നത് കൊണ്ട് മൗനത്തേ
യും വിധിച്ചിരിക്കുന്നു. മൗനവിധി വളരെ അപൂര്‍വമാണ്. ഏത് പക്ഷത്തിലാണോ ഭേദ ദര്‍ശനം വന്നു പോകുന്നതി
നാല് അവിടെയാണ് മൗന വിധി. പക്ഷേണ എന്നത് കൊണ്ട് ഇതാണ് സൂ
ചിപ്പിക്കുന്നത്.
വിധ്യാദിവത് എന്നത് മൗനം വിധിച്ചിരിക്കുകയാണ് എന്ന തരത്തിലാണ്. മൗനത്തി
നുള്ള അനുമതിയല്ല വിധിയാണ് എന്നറിയണം.
ഇത് ദര്‍ശ പൂര്‍ണ്ണമാസം തുടങ്ങിയവയില്‍ സഹകാരിഭാവത്തില് അഗ്നിയെ സ്വീക
രിക്കണം എന്ന വിധിയുള്ളത് പോലെയാണ്.
സൂത്രം കൃത്സ്ന ഭാവാത്തു ഗൃഹിണോപസംഹാരഃ എന്നാല്‍ ഗൃഹസ്ഥാശ്രമത്തില്‍ എല്ലാ ആശ്രമങ്ങളുടേയും ഭാവമുള്ളതിനാല്‍ ഗൃഹസ്ഥാശ്രമത്തോടു കൂടി പ്രകരണം ഉപസംഹരിച്ചിരിക്കുന്നു. സന്ന്യാസിയ്ക്ക് മാത്രമാണ് ബ്രഹ്മവിദ്യയ്ക്ക് അധികാരമെന്നും ബ്രഹ്മ പ്രാപ്തിയുണ്ടാവുക എന്നും പറഞ്ഞു. എന്നാല്‍ ഛാന്ദോഗ്യം എട്ടാം അധ്യായത്തില്‍ ഗൃഹസ്ഥാശ്രമത്തോടെ ബ്രഹ്മവിദ്യാ വര്‍ണ്ണന അവസാനിപ്പിക്കുന്നു. അതിന് കാരണമെന്താണ്? ഗൃഹസ്ഥനും ബ്രഹ്മവിദ്യയ്ക്ക് അധികാരമുണ്ട് എന്ന് ഇത് കാണിക്കുന്നുവെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.
ബ്രഹ്മവിദ്യയ്ക്ക് എല്ലാ ആശ്രമങ്ങളിലുള്ളവര്‍ക്കും അധികാരമുണ്ടെന്ന് ശ്രുതി പറയുന്നുണ്ട്.ഗൃഹസ്ഥാശ്രമമാണെങ്കില് മറ്റ് മൂന്ന് ആശ്രമങ്ങളും അതിനെ ആശ്രയിച്ച് നില്‍ക്കുന്നതാണ്.
ഒരാള്‍ ബ്രഹ്മചര്യാശ്രമം സ്വീകരിക്കുന്നതും വേദപഠനം ചെയ്യുന്നതും ഗൃഹസ്ഥ
നായ ഗുരുവില്‍ നന്നാണ്. തന്മൂലം ബ്രഹ്മചര്യ ഭാവം ഗൃഹസ്ഥനില്‍ ഉണ്ട്. വാനപ്രസ്ഥത്തിന്റെ സന്ന്യാസത്തിന്റെയും മൂലമാണ് ഗാര്‍ഹസ്ഥ്യം. അതിനാല്‍ ആ രണ്ട് ആ ശ്രമങ്ങളുമായും
നിത്യ സംബന്ധം ഗൃഹസ്ഥ
നുണ്ട്. ഇക്കാരണങ്ങളാല്‍ ഏതാശ്രമത്തിലെ ചര്യയും ഗൃഹസ്ഥനാകാം. അതിനാലാണ് ബ്രഹ്മവിദ്യാ പ്രകരണം ഗൃഹസ്ഥാശ്രമ വര്‍ണ്ണനയോടെ അവസാനിപ്പിച്ചത്.
സൂത്രം മൗനവദിതരേ
ഷാമപ്യുപദേശാത്
മൗനമെന്നതു പോലെ മറ്റ് ആശ്രമങ്ങള്‍ക്കും ഉപദേശിച്ചിട്ടുള്ളതിനാല്‍.
ബ്രഹ്മവിദ്യയുടെ എല്ലാ സാധനകളും മൗനം എന്ന പോലെ എല്ലാ ആശ്രമങ്ങമില്ലള്ളവര്ക്കും സന്ന്യാസിമാരെ പോലെ ബ്രഹ്മവിദ്യയ്ക്ക് അധികാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: