പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലൂടെ കേരളത്തിന്റെ സമരമുഖമായി ബിജെപി. നീതിരക്ഷാ മാര്‍ച്ചില്‍ രാഷ്‌ട്രീയ ഭേദമന്യേ അണിനിരന്നത് ആയിരങ്ങള്‍. ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ സമരമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ ഗ്രാമമായ അട്ടപള്ളത്ത് നിന്നും നീതി രക്ഷാമാര്‍ച്ച് ആരംഭം കുറിച്ചതുമുതലേ പ്രകടമായിരുന്നു പൊതു ജനപങ്കാളിത്തം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അപ്പുറം പൊതുസമൂഹത്തിന്റെ പിന്തുണ വാളയാര്‍ വിഷയത്തില്‍ ബിജെപി നേടി. കേസ് വിധിവന്നതിന് ശേഷം എബിവിപിയും യുവമോര്‍ച്ചയും ബിജെപിയും നടത്തിയ സമര പരമ്പര പൊതു സമൂഹത്തിന്റെ തന്നെ പ്രതിഷേധത്തിന്റെ പ്രതിഫലനമായി.
ഒടുവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിച്ച നീതി രക്ഷാ മാര്‍ച്ചും അതിന്റെ ഏറ്റവും പുതിയ പ്രകടനമായി. ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
















